ആല്‍ബിനസം എന്ന രോഗം ബാധിച്ചവരെ മാറ്റിനിര്‍ത്തപ്പെടുന്ന നിരവധി അനുഭവങ്ങള്‍ കേട്ടിട്ടുണ്ട് അത് വെറും അവസ്ഥയാണെന്ന് മനസിലാക്കാനും, അതില്‍ നിന്ന് മുന്നേറാന്‍ തടസമായി മാറാതിരിക്കേണ്ടതും നമ്മുടെ കടമായാണ്

അത്തരം മാറ്റിനിര്‍ത്തലുകള്‍ നിന്ന് മുന്നേറി ജീവിതവിജയം നേടിയ യുവതിയാണ് അമ്പനി ഗാര്‍ഗ്. ഡയറ്റീഷനായ ഇവര്‍ തന്റെ അനുഭവങ്ങള്‍ ഹ്യൂമന്‍ ഓഫ് ബോംബെയോട് പങ്കുവെച്ചിരുന്നു

''വെളുത്ത മുടിയോടെയായിരുന്നു  ഞാന്‍ ജനിച്ചത്. എന്റെ കണ്ണുകളും തൊലിയും എല്ലാം വെളുത്തതായിരുന്നു. നാലാമത്തെ വയസിലാണ് എനിക്ക് ആല്‍ബിനിസം എന്ന രോഗമാണെന്ന് തിരിച്ചറിയുന്നത്. എന്നിരുന്നാലും എന്റെ മുത്തശ്ശി എന്റെ തലയില്‍ കടുകെണ്ണ തേച്ച് തരുമായിരുന്നു. ഇത് തലയില്‍ പുരട്ടിയാല്‍ എല്ലാവരെയും പോലും കറുത്ത തലമുടി വരുമെന്നാണ്  മുത്തശ്ശിയുടെ പക്ഷം. എല്ലാവരെയും പോലെയാവാന്‍ ആഗ്രഹിച്ചിരുന്നത് കൊണ്ട് ഞാനും അതിന് സമ്മതിക്കും.

സുര്യന്റെ ചൂട് എന്റെ ത്വക്കിന് ഒട്ടും ചേരില്ല. ഒരു കല്യാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വെയില്‍ കൊണ്ട് ഞാന്‍ പൊള്ളി. അതില്‍ നിന്ന് കരകയറാന്‍ 3 മാസത്തോളം സമയമെടുത്തു.

ഈ പ്രശ്‌നങ്ങള് കാരണം എനിക്ക് സ്‌കൂളില്‍ സ്ഥിരമായി പോയിരുന്നില്ല. കൂട്ടുകാര്‍ കളിയാക്കിയുരുന്നത് കൊണ്ട് എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. നീ വിദേശിയാണ് നിന്റെ രാജ്യത്തേക്ക് തിരകെ പോവണം. നീ പ്രേതമാണ് എന്നെല്ലാമായിരുന്നു അവരുടെ കളിയാക്കലുകള്‍.

നീ ലക്ഷത്തിലൊരുവാളാണെന്നാണ് എന്റെ മാതാപിതാക്കള്‍ പറഞ്ഞ് തന്നത്. അത് കൊണ്ട് തന്നെ കളിയാക്കലുകള്‍ എന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഈ അസുഖത്തിന്റെ പേരില്‍ ടീച്ചര്‍ എന്നെ വാര്‍ഷിക പരിപാടിയില്‍ നിന്ന് ഒഴിവാക്കി. ഈ സംഭവം എന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു.

പത്താം ക്ലാസ് പരീക്ഷയില്‍ ആല്‍ബിനോ ബാധിച്ച പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ ഇടയായി. ആ കുട്ടിയുടെ ആത്മവിശ്വാസം എന്നെ വല്ലാതെ സ്വാധിനിച്ചു അവരെ പോലെയാവാന്‍ ഞാന്‍ ആഗ്രഹിച്ചു.

കോളേജില്‍ പോലും ഞാന്‍ തുറിച്ച് നോട്ടങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു. ഒരു ഡിബേറ്റ് കോംപറ്റീഷനില്‍ പങ്കെടുത്ത ഞാന്‍ വിജയിക്കുകയും ഇന്റേന്‍ഷിപ്പിന് അര്‍ഹയാവുകയും ചെയ്തു.

ജോലി തേടിയുള്ള അഭിമുഖങ്ങളെല്ലാം നിരാശ നല്‍കുന്നവയായിരുന്നു. എന്നെ പോലെയുള്ളവരെ ജോലിക്കെടുക്കാന്‍ സാധിക്കില്ല കസ്റ്റമേഴ്‌സ് എന്നെ കണ്ട് ഭയക്കുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. 22ാമത്തെ വയസ്സില്‍  എന്‍ജിഒയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു.ആല്‍ബിനിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കാനുള്ള അവസരം ലഭിച്ചു
വേള്‍ഡ് ആല്‍ബിനിസം ഡേയില്‍ യുഎന്നില്‍ സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. 

ഇതിന് ശേഷം ഡല്‍ഹിയില്‍ ഞാന്‍ ജോലിക്ക് ചേര്‍ന്നു.ഞാന്‍ ആഗ്രഹിച്ച ജീവിതം നാലി വര്‍ഷമായി ഞാന്‍ അനുഭവിക്കുകയാണ്. എന്റെ രോഗം എന്റെ വഴിയില്‍ വന്നില്ല അതിന് ഞാന്‍ അനുവദിച്ചില്ല. എന്റെ വെളുത്ത തൊലിക്ക് അപ്പുറമാണ് ഞാനെന്ന് മനസിലാക്കാന്‍ ഒരുപാട് വര്‍ഷങ്ങളെടുത്തു.എന്റെ ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് അതെന്ന് മനസിലാക്കാന്‍ സാധിച്ചതാണ് എന്റ വിജയം''

Content Highlights: Ambanee Garg who fight against albinism