ബിടൗണിൽ വിവാഹ സീസണാണിത്. രാജ്കുമാ‍ർ റാവു-പത്രലേഖ വിവാഹത്തിന് പിന്നാലെ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകാൻ ഒരുങ്ങുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ആദിത്യ സീൽ- അനുഷ്ക രഞ്ജൻ വിവാഹം നടന്നത്. ആലിയ ഭട്ട്, രവീണ ടണ്ഠൻ, വാണി കപൂർ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹവേദിയിൽ നൃത്തം ചെയ്ത ആലിയ ഭട്ട് ഇപ്പോൾ ക്രൂരമായ വിമർശനം നേരിടുകയാണ്. 

വിവാഹ വേ​ദിയിൽ സുഹൃത്തുക്കൾക്കൊപ്പം ചെയ്ത നൃത്തത്തിന്റെ പേരിലാണ് ആലിയ ട്രോളുകൾ നേരിടുന്നത്. വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ സം​ഗീത് സെറിമണിയിലാണ് ആലിയയും ചുവടുവെച്ചത്. അനുഷ്കാ രഞ്ജന്റെ ആത്മാർഥ സുഹൃത്ത് കൂടിയായ ആലിയ 'ചൽകാ ചൽകാ രേ' എന്ന ​ഗാനത്തിനൊപ്പമാണ് ചുവടുകൾ വച്ചത്. എന്നാൽ ആലിയയുടെ പ്രകടനം തീരെ മോശമായെന്നാണ് വീഡിയോക്ക് കീഴെ കമന്റുകൾ ഉയർന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FEMIWORLD (@femiworld.co)

പാട്ടിനു ചേരുന്ന ചുവടുകളല്ല ആലിയയുടേതെന്നാണ് വിമർശകരുടെ വാദം. സ്കൂൾ ഫങ്ഷനിലെ നൃത്തം പോലുണ്ടെന്നും ഇതിനേക്കാൾ നന്നായി കുട്ടികൾ നൃത്തം ചെയ്യും എന്നും കോമാളികളുടെ ചുവടുകൾ പോലെയുണ്ട് എന്നുമൊക്കെ കമന്റുകൾ ചെയ്തവരുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. എന്തിനും ഏതിനും ട്രോളുമായി എത്തുന്നവർ ആലിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെ വിസ്മരിക്കരുതെന്ന് അനുകൂലികൾ പറയുന്നു. അഭിനേത്രി എന്നത് അവരെ എന്തും പറയാനുള്ള സ്വാതന്ത്ര്യമായി കണക്കാക്കരുതെന്നും താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. 

ഇതേ വിവാഹത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിലും ആലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.ഓപ്പൺ നെക്കോടു കൂടിയ ക്രോസ് നെക് ചോളിയാണ് ആലിയ ധരിച്ചിരുന്നത്. ലൈം ​ഗ്രീൻ നിറമുള്ള ചോളിക്ക് ചേരുന്ന ലൈം​ഗ്രീൻ-പിങ്ക് ലെഹം​ഗയാണ് താരം ധരിച്ചത്. പരമ്പരാ​ഗത ശൈലിയിലുള്ള വസ്ത്രത്തെ ആലിയ ഇല്ലാതാക്കി എന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ വർഷത്തെ ഫാഷൻ ദുരന്തമായി ഈ വസ്ത്രം എന്നും ബി​ഗ്ബോസ് ഹിന്ദി പതിപ്പിലെ ഉർഫി ജാവേദിനെപ്പോലെ ആലിയയ്ക്കും ഫാഷൻ സെൻസ് നഷ്ടപ്പെട്ടോ എന്നും കമന്റ് ചെയ്തവരുണ്ട്. 

Content Highlights: Alia Bhatt Trolled, Dance Performance, Aditya Seal And Anushka Ranjan wedding, alia bhatt moovies