ചുരുങ്ങിയ കാലം കൊണ്ട് ബിടൗണിൽ ആരാധകരെ സൃഷ്ടിച്ച താരമാണ് ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും പുത്രി എന്നതിലപ്പുറം സ്വന്തമായൊരു മേൽവിലാസവും താരത്തിനുണ്ട്. ഇപ്പോഴിതാ ആലിയയെപ്പോലെ സമൂഹമാധ്യമത്തിൽ നിറയുകയാണ് മറ്റൊരു പെൺകുട്ടി. ആലിയയോട് സാദൃശ്യമുള്ള സെലെസ്റ്റി എന്ന അസമിസ് പെൺകുട്ടിയാണ് കക്ഷി. 

ആലിയയുടെ ചിരിയും കണ്ണും മുഖവുമെല്ലാം അതുപോലെ പകർത്തിവച്ച രൂപമെന്നാണ് സെലസ്റ്റി എന്ന സെഷിനെ കണ്ട പലരും പറയുന്നത്. ആലിയയുടെ അപര എന്ന പേരിൽ അറിയപ്പെടുന്ന സെഷിന് സമൂഹമാധ്യമത്തിൽ ആരാധകരും അറെയാണ്. മുപ്പത്തിയാറായിരത്തോളം ഫോളോവേഴ്സാണ് കക്ഷിക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. 

ഇൻസ്റ്റ​ഗ്രാമിൽ നിരന്തരം വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുള്ളയാളാണ് സെലെസ്റ്റി. ആലിയയുടെ സിനിമയിലെ സം​ഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോകളും ആലിയയെപ്പോൽ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളുമൊക്കെ സെലെസ്റ്റി പങ്കുവെക്കാറുണ്ട്. 

അസമിന്റെ ആലിയ ഭട്ട് എന്നും പാവങ്ങളുടെ ആലിയ ഭട്ട് എന്നുമൊക്കെയാണ് സെഷിന്റെ ചിത്രങ്ങൾക്ക് കീഴെയുള്ള കമന്റുകളിലേറെയും. 

Content Highlights: Alia Bhatt's lookalike,  viral photos, alia bhatt doppelganger, bollywood news, alia bhatt movies