മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റെയും റോസിബ്ലൂ ഡയമണ്ട് ഉടമ റാസല്‍ മേത്തയുടെ മകള്‍ ശ്ലോകയുടെയും വിവാഹ ആഘോഷങ്ങള്‍ അവസാനിച്ചു വരുന്നതേയുള്ളു. വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും ധീരുഭായ് അംബാനി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു വിവാഹത്തില്‍ എത്തിയത്. 

ആകാശിന്റെയും ശ്ലോകയുടെയും ജിം ട്രെയ്‌നറാണ് കുനാല്‍ ഗീറാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കസ്റ്റമറിനും സുഹൃത്തിനും ഇടയിലുള്ള ലൈന്‍ നേര്‍ത്ത് ഇല്ലാതാകുന്നത് എവിടെ വച്ചാണ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിവാഹശേഷമുള്ള അപൂര്‍വ ചിത്രം എന്ന നിലയില്‍ ട്രെയിനര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Content Highlights: akash ambani and shloka mehta picture gets attention