മുൻലോകസുന്ദരിയും ബോളിവു‍ഡ് താരവുമായ ഐശ്വര്യറായിക്കു വേണ്ടി കൈത്തറി സാരി ഡിസൈൻ ചെയ്യുകയാണ്  തിരുവനന്തപുരത്തെ ബാലരാമപുരത്തെ പുഷ്പ ഹാൻ‍ഡ്​ലൂമിലെ തൊഴിലാളികൾ‌. ഇതാദ്യമായല്ല പന്ത്രണ്ടു വർഷം മുമ്പ് ഐശ്വര്യക്കായി പുഷ്പയിൽ നിന്ന് സാരി ഡിസൈൻ ചെയ്തിട്ടുണ്ട്.

​അന്ന് ഗോൾ‌ഡൻ നിറമുള്ള സാരിയാണ് ഐശ്വര്യക്കായി ഡിസൈൻ ചെയ്തത്. താരത്തിന് നൽകിയതുകൂടാതെ അതേ ഡിസൈനിലുള്ള മറ്റൊരു സാരി ഇപ്പോഴും പുഷ്പയിൽ ഭദ്രമായുണ്ട്. 

നാൽപത്തിരണ്ടു ദിവസത്തോളമെടുത്താണ് ഐശ്വര്യക്കായി ഇക്കുറി സാരി ഡിസൈൻ ചെയ്യുന്നത്. ഇതിനകം ഇരുപത്തിയഞ്ച് ദിവസം കഴിഞ്ഞു. അരിപ്പശ ചേർത്ത് കെമിക്കലില്ലാതെയാണ് നൂലുണ്ടാക്കുന്നത്. മുമ്പത്തെ സാരി ഡിസൈൻ ചെയ്തതിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം വീണ്ടും താരം സാരി ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ഉടമ ഉദയൻ പറയുന്നത്.

75 വർഷത്തെ പഴക്കമുള്ള പുഷ്പ ഹാൻഡ്​ലൂമിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

Content Highlights: aishwarya rai handloom saree, aishwarya rai costume designer, aishwarya rai fashion