താരപദവി മാത്രമല്ല ഇപ്പോള്‍ ഐശ്വര്യ റായിയെ ശ്രദ്ധേയയാക്കുന്നത്. ആരാധ്യയുടെ അമ്മയെന്ന പരിവേഷം കൂടിയാണ്. കാരണം മറ്റെന്തിനേക്കാളും താരം ആരാധ്യയ്ക്കു നല്‍കുന്ന പ്രാധാന്യം തന്നെ. ഷൂട്ടുകള്‍ മുതല്‍ ഫിലിംഫെസ്റ്റിവലുകളിളില്‍ വരെ എപ്പോഴും കൈപിടിച്ച് ആരാധ്യയെയും താരം ഒപ്പം കൂട്ടാറുണ്ട്. ഇത് ഇടയ്ക്ക് വിമര്‍ശനത്തിനും വഴിവച്ചിരുന്നു. 

വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേരന്റിങ് ടിപ്പുകള്‍ താരം പങ്കുവയ്ക്കുന്നുണ്ട്. ' അവളുടെ ജീവിതം എന്താണെന്ന് തിരഞ്ഞെടുക്കാനോ ഇതാണ് നല്ലതെന്ന് അവള്‍ക്ക് നിര്‍ദേശം നല്‍കാനോ ഉള്ളയാളല്ല ഞാന്‍. മകള്‍ക്കാവശ്യമുള്ള അമ്മയാകാനാണ് ഞാന്‍ എന്നും ശ്രമിക്കുന്നത്. സന്തോഷവതിയായും സുരക്ഷിതയായും ആരോഗ്യവതിയായും അവള്‍ വളരുന്നത് എനിക്ക് കാണണം. അവനവനായിരിക്കുന്നതില്‍, സ്വന്തം വ്യക്തിത്വത്തില്‍ സന്തോഷിക്കുന്ന ആളായിരിക്കണം അവള്‍. നമ്മുടെ കുട്ടിയിലൂടെയാണ് നാം ദൈവത്തെ കാണുന്നത്, അതാണ് അവളിലൂടെ ഞാനും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നത്' താരം പറയുന്നു. 

എല്ലാക്കാര്യങ്ങളിലും മകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ ആയാലും മാധ്യമങ്ങളുടെ കാമറക്കണ്ണുകളില്‍ നിന്നായാലും മകള്‍ക്ക് ഒരു സുരക്ഷിതവലയം തീര്‍ക്കാന്‍ ഐശ്വര്യ ശ്രമിക്കാറുണ്ട്.

Content Highlights:  Aishwarya Rai Bachchan revealed her unfiltered parenting advice