ർവശീ ഊർവശീ ടേക് ഇറ്റ് ഈസീ ഊർവശീ... ഒരുകാലത്ത് യുവാക്കളെ ത്രസിപ്പിച്ച ​ഗാനം. ഇപ്പോഴിതാ അതേ ​ഗാനം വീണ്ടും തരം​ഗമാവുകയാണ്. ഇക്കുറി ഒരു എയർഹോസ്റ്റസ് ഊർവശീ ​ഗാനത്തിന് വച്ച ചുവടുകളാണ് വൈറലാവുന്നത്. 

സ്പൈസ്ജെറ്റിലെ ഫ്ളൈറ്റ് അറ്റെൻ‍ഡന്റ് ആണ് വീഡിയോയിലുള്ളത്. യൂണിഫോം ധരിച്ച് ആളില്ലാത്ത വിമാനത്തിൽ തകർപ്പൻ ചുവടുകൾ വെക്കുന്ന പെൺകുട്ടി ആരാണെന്ന് ഒടുവിൽ സമൂഹമാധ്യമം കണ്ടെത്തുകയും ചെയ്തു. ഉമാ മീനാക്ഷി എന്ന എയർഹോസ്റ്റസ് ആണ് വീഡിയോയിലുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uma Meenakshi (@yamtha.uma)

ഉമയുടെ നൃത്തവും ഭാവങ്ങളുമെല്ലാം ക്ലാസി ആയിട്ടുണ്ടെന്നാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്. നേരത്തേയും ഉമ ഇത്തരത്തിലൊരു വീഡിയോ പങ്കുവെച്ചിരുന്നു. അന്ന് എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് പങ്കുവെച്ചത്. ‌

അടുത്തിടെ സമാനമായി ആളില്ലാത്ത വിമാനത്തിൽ ചുവടുവെക്കുന്ന മറ്റൊരു യുവതിയുടെ വീഡിയോയും വൈറലായിരുന്നു. അന്ന് മനി​ഗേ മ​ഗാ ഹിതേ എന്ന ശ്രീലങ്കൻ ഹിറ്റ് ​ഗാനത്തിനൊപ്പമായിരുന്നു നൃത്തം.

Content Highlights: Air hostess dances to AR Rahman’s ‘Urvashi Urvashi’ in empty flight