മുപ്പത് കഴിഞ്ഞാല്‍ പ്രായത്തെ തോല്‍പ്പിക്കാനുള്ള ധൃതി കാണിക്കുന്നവരാണ് മിക്കവരും. പ്രസവം വീട്ടിലെ ഭാരങ്ങള്‍ എല്ലാം സ്ത്രീയെ വേഗം പ്രായം തോന്നിപ്പിക്കും. എന്നാല്‍ പ്രായമാവുന്നത്  ജീവിതത്തിന്റെ സ്വാഭാവികതയാണ്. മനസ്സിന്റെ ചുറുചുറുക്കാണ് ഏറ്റവും പ്രധാനം. ഈ കാലഘട്ടത്തില്‍ പരിഗണന വെറും സൗന്ദര്യത്തില്‍ മാത്രമായി ഒതുങ്ങരുത് .ആരോഗ്യത്തിനും മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. മുപ്പത് കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ 

വ്യായാമം

വീട്ടിലെ തിരക്ക്, കുട്ടികളുടെ പഠിത്തം എന്നെല്ലാം പറഞ്ഞ് വ്യായാമം ചെയ്യാത്തവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ വ്യായാമം ഈ പ്രായത്തിലെങ്കിലും തുടങ്ങേണ്ടത് അത്യാവശ്യമാണ്. ശാരിരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കാന്‍ ഇവ സഹായിക്കും. മാനസിക സമര്‍ദ്ദം കുറയ്ക്കാന്‍ മെഡിറ്റേഷനും പരിശീലിക്കാവുന്നതാണ്.

സാലഡുകള്‍ ഉള്‍പ്പെടുത്തുക

ഭക്ഷണ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ നല്‍കുക. ധാരാളം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ദിവസത്തില്‍ ഒരിക്കല്‍ ഒരു കപ്പ് സാലഡ് കഴിക്കാം. ഫ്രുട്ട്‌സ് ധാരാളം കഴിക്കാം. വെള്ളം ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ചിയ സീഡ്‌സ്, ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവ ഉള്‍പ്പെടുത്താം. നട്‌സ് ഡ്രൈ ഫ്രൂട്ട്‌സ എന്നിവ ഉള്‍പ്പെടുത്താം. ജോലി തിരക്കുകള്‍ക്കിടിയില്‍ ഭക്ഷണം നേരത്തിന് കഴിക്കാതെയിരിക്കുന്ന ശീലം ഒഴിവാക്കാം

മെഡിക്കല്‍ ചെക്ക്അപ്പ്

ആറ് മാസത്തിലൊരിക്കല്‍ ഫുള്‍ ബോഡി ചെക്ക്അപ്പ് ചെയ്യാവുന്നതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ തുടക്കത്തിലെ കണ്ട് പിടിച്ച് ഭേദമാക്കാം. മാത്രമല്ല ശരീര ഭാര നിര്‍ണ്ണയം ഇടയ്ക്ക് നടത്തുന്നത് നല്ലതാണ്.

വെള്ളം ധാരാളം 

ശരീരത്തിന് വളരെ അത്യാവശ്യമായതാണ് വെള്ളം. എന്നാല്‍ പലപ്പോഴും കുടിക്കാന്‍ മറന്ന് പോവുന്നതും ഇതേ വെള്ളമാണ്. ശരിരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യമാണ്. രണ്ട് മുതല്‍ 3 ലിറ്റര്‍ വെള്ളം വരെ ശരീരത്തിന് അത്യാവശ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കോളയോട് നോ

ഫാസ്റ്റ് ഫുഡ്, കോള എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് നല്ലത്. ഇവയില്‍ വലിയ അളവിലുള്ള കലോറിയും ഫാറ്റും അടങ്ങിയിരിക്കുന്നു. മധുരം ചേര്‍ത്ത സോഡ ശരീര ഭാരം കൂട്ടാനും പ്രമേഹത്തിനും മാത്രമേ ഉപകരിക്കു

ഉറക്കം
കൃത്യമായ ഉറക്കം വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്തൊക്കെ ചെയ്താലും ഉറക്കം ശരിയായില്ലെങ്കില്‍ ആരോഗ്യത്തെ അത് വിപരീതമായി ബാധിക്കും.

Content Highlights: After 30 lifestyle