റെ ആരാധകരുള്ള തെന്നിന്ത്യൻ താരറാണിയാണ് നടി ഖുശ്ബു. കഴിഞ്ഞ കുറച്ചു കാലങ്ങളായി പങ്കുവെക്കുന്ന ചിത്രങ്ങളിലൊക്കെയും ഖുശ്ബു വണ്ണം കുറച്ചതിനെക്കുറിച്ച് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിലും ഖുശ്ബു തന്റെ മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. 

വർക്കൗട്ട് ചെയ്യാനും ഭാരം കുറയ്ക്കാനുമൊക്കെ ഒട്ടും വൈകിയിട്ടില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഖുശ്ബു. ഇപ്പോൾ രണ്ടു ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 'അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അടുത്തിടെ ഒരു ജംപ്സ്യൂട്ടിലുള്ള ചിത്രങ്ങൾ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷൻ നൽകിയിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല എന്നു പറഞ്ഞാണ് ഖുശ്ബു അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്. ദിവസവും രണ്ടുമണിക്കൂറോളം വർക്കൗട്ടും കൃത്യമായ ഡയറ്റിങ്ങുമാണ് തന്റെ വണ്ണം കുറഞ്ഞതിനു പിന്നിൽ എന്ന് ഖുശ്ബു പറഞ്ഞിരുന്നു, 

2020 നവംബറിലാണ് ഖുശ്ബു വർക്കൗട്ട് ​ഗൗരവകരമായി കാണാനും തീരുമാനിക്കുന്നത്. അന്ന് 93 കിലോ ആയതോടെ വണ്ണം കുറയ്ക്കാൻ പരിശ്രമിച്ചു തുടങ്ങി. ലോക്ക്ഡൗൺ കാലത്ത് വീട്ടിലെ ജോലികൾ മുഴുവൻ തനിച്ചു ചെയ്തതു തുണയായെന്ന് ഖുശ്ബു പറഞ്ഞിരുന്നു. എഴുപതു ദിവസത്തോളം ആരുടെയും സഹായമില്ലാതെയാണ് വീട്ടിലെ സകലപണികളും ചെയ്തിരുന്നതും ഒപ്പം വർക്കൗട്ടും യോ​ഗയും ശീലമാക്കിയതും തുണയായെന്നും ഖുശ്ബു പറയുകയുണ്ടായി. 

Content Highlights: actress Kushboo weight loss journey