ഇന്നത്തെ ദിവസം ഒരു ഫിറ്റ്‌നസ്സ് ചലഞ്ചോടെ തുടങ്ങിയാലോ? എങ്കില്‍ പുഷ് അപ് തന്നെയാകാം. നിങ്ങളുടെ പ്രിയപ്പെട്ട ജിം ഔട്ട്ഫിറ്റുകളൊക്കെ വേഗം മാറ്റി വച്ചോളൂ, സാരിയില്‍ വേണം പുഷ് അപ് എടുക്കാന്‍. ഞെട്ടേണ്ട, ബോളിവുഡ് താരം ഗുല്‍ പനാഗിന്റെ ഫിറ്റ്‌നസ്സ് വീഡിയോ കണ്ടാല്‍ കാര്യം പിടികിട്ടും. സാരിയിലാണ് താരത്തിന്റെ പുഷ്അപ് വര്‍ക്ക് ഔട്ട്.
'എവിടെയായാലും എപ്പോഴായാലും' എന്നാണ് സാരിയിലുള്ള പുഷ്അപ് വീഡിയോക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീഡിയോ കണ്ട നടി ശ്രുതി സേത്ത് ഇംപ്രസീവ് എന്ന് കമന്റും നല്‍കിയിട്ടുണ്ട്. സാരിയിലുള്ള ഈ പുഷ്അപ് പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ഫോളോവേഴ്‌സാണ് രംഗത്തെത്തിയിരിക്കുന്നത്.
'എന്റെ പ്രൊഫഷണല്‍ ഔട്ട് ഫിറ്റാണ് സാരി. അങ്ങനെ മാത്രമല്ല സാരി ധരിക്കാന്‍ കഴിയുന്നതെന്ന് മനസിലാക്കി തന്നതിന് നന്ദി' എന്നാണ് ഒരു ആരാധികയുടെ കമന്റ്. ബോളിവുഡ് താരമായ മന്ദിര ബേദിയും കുറച്ചു നാള്‍ മുമ്പ് സാരിയുടുത്ത് വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. നടനും മോഡലും ഫിറ്റനസ്സ് ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ സാരിയില്‍ മാരത്തോണ്‍ ഓടിയതും വര്‍ക്കൗട്ടുകള്‍ ചെയ്തതും സാരിപ്രേമികള്‍ ഏറ്റെടുത്തിരുന്നു.
Content Highlights: Actress Gul Panag doing push-ups in sari