വര്‍ക്കും പ്രചോദനമേകാന്‍ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് തെളിയിക്കുകയാണ് വാണിമൂര്‍ത്തി. ഫ്‌ളാറ്റ് ജീവിതത്തില്‍ പച്ചക്കറി കൃഷിയുടെ പ്രാധാന്യവും കൃത്യമായ മാലിന്യ സംസ്‌ക്കരണവും എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയാണ് ഇവര്‍. കുടുംബിനിയായി ഒതുങ്ങിയിരുന്ന ഇവര്‍ പിന്നീട് സാമൂഹിക രംഗത്ത് സജീവമാവുകയായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബേയോട് സംസാരിക്കുകയായിരുന്നു വാണിമൂര്‍ത്തി.

ഒരു മുഴുനീള കുടുബിനിയായി തുടര്‍ന്ന് വരികയായിരുന്നു ഞാന്‍. മക്കള്‍ വളര്‍ന്ന് വലുതായതിന് ശേഷം എനിക്കായി അല്‍പ്പം സമയം ഞാന്‍ കണ്ടെത്തി. റസിഡന്‍സ് അസോസിയേഷന്‍ മീറ്റിങ്ങിന്റെ സമയത്താണ് ഞാന്‍ പൊതുപ്രവര്‍ത്തക കൂടിയായ ഡോക്ടര്‍ മീനാക്ഷിയെ പരിചയപ്പെടുന്നത്. മാലിന്യം വേര്‍തിരിക്കുന്ന പദ്ധതിയില്‍ ഞാന്‍ അവരോടൊപ്പം കൂടി. ഒരു ടണ്‍ പേപ്പര്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ 17 മരങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. എല്ലാവരും ഇത്തരത്തില്‍ ചെയ്യുകയാണ് എത്ര മരങ്ങളെ സംരക്ഷിക്കാമെന്ന് ആലോചിച്ചു നോക്കു

എന്നാല്‍ ഈ ആശയത്തോട് ജനങ്ങള്‍ മുഖം തിരിച്ചു. ഇതിനൊന്നും സമയമില്ലെന്നായിരുന്നു ജനങ്ങളുടെ മറുപടി.. നിങ്ങള്‍ ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ 6 മാസത്തേക്ക് സൗജന്യമായി മാലിന്യം നിക്ഷേപിക്കാനുള്ള കവര്‍ നല്‍കാമെന്ന് അവര്‍ക്ക് ഞങ്ങള്‍ വാഗ്ദാനം നല്‍കി. ഈ വട്ടം ഞങ്ങളുടെ പ്രവര്‍ത്തനം വിജയം കണ്ടു. ബില്‍ഡിങ്ങിലെ കുട്ടികളക്കം ഈ പ്രവര്‍ത്തികളില്‍ പങ്കാളികളായി. 

പിന്നീട് ബാഗ്ലൂരിലെ മാലിന്യ കൂമ്പാരം കണ്ടപ്പോഴാണ് കംമ്പോസ്റ്റ് തയ്യാറാക്കുന്ന ആശയത്തെ കുറിച്ച് ചിന്തിച്ചത്. ഞാന്‍ വീട്ടിലെ അടുക്കള മാലിന്യം കൊണ്ട് ജൈവവളം ഉണ്ടാക്കാന്‍ ആരംഭിച്ചു.

കംമ്പോസ്റ്റ് ഉപയോഗിക്കാനായി ടെറസില്‍ പച്ചക്കറി കൃഷിയും ആരംഭിച്ചു.ഇതോടൊപ്പം തന്നെ കൃഷിയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും നടത്താനായി തുടങ്ങി. ആളുകള്‍ക്ക് കാണാനായി കംമ്പോസ്റ്റിന് ഉപയോഗിക്കുന്ന പുഴുക്കളെയും കൊണ്ടു പോവാനായി തുടങ്ങി. ഇതോടെ എല്ലാവരും എന്നെ വേം റാണി എന്ന് വിളിക്കാനായി ആരംഭിച്ചു. 

ഇന്ന് എന്റെ ഫ്‌ളാറ്റ് പരിസരത്തെ എല്ലാ കുടുംബവും പച്ചക്കറി കൃഷിയും മാലിന്യം കൊണ്ട് കംമ്പോസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങളും ലഭിച്ചു. 

2013 ലാണ് ഇന്‍സ്റ്റാഗ്രാം ആരംഭിച്ചതെങ്കിലും കഴിഞ്ഞ ലോക്ക്ഡൗണ്‍ മുതലാണ് ഇവിടെ സജീവമായത്. അറുപതാമത്തെ വയസ്സില്‍ ഇന്നെനിക്ക് ആയിരത്തിലധികം ഫോളോവേഴ്‌സുണ്ട്.

2 പതിറ്റാണ്ട് മുന്‍പ് ഇങ്ങനെയെല്ലാം ആയിതീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മറ്റുള്ളവര്‍ക്ക് പ്രചോദനമേകാന്‍ പ്രായം ഒരു പ്രശ്‌നമേയല്ല.

അറുപതാം വയസ്സില്‍ ഞാന്‍ പഠിച്ച പാഠം എന്തെന്നാല്‍ ഈ ഭൂമിയില്‍ ജീവിക്കണമെങ്കില്‍ നാം ഭൂമിക്കും തിരിച്ച് നല്‍കണം. സുസ്ഥിരമായ ജീവിത രീതിയാണ് ഞാന്‍ അവലംബിക്കുന്നത് നിങ്ങളോ? 

Content Highlights: About Urban Farmer Vaani moorthy