ശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ നിറയെ ആരാധകരുള്ള സ്റ്റാര്‍ കിഡാണ്. അമ്മ ഐശ്വര്യയ്‌ക്കൊപ്പം പൊതുപരിപാടികളില്‍ എത്തിയാല്‍ ക്യാമറക്കണ്ണുകള്‍ ആരാധ്യയെ വിടാതെ പിന്തുടരും. സോഷ്യല്‍ മീഡിയയിലും വ്യത്യസ്തമല്ല. ആരാധ്യക്കുമുണ്ട് നിരവധി ആരാധകര്‍. ഇപ്പോഴിതാ അധ്യാപകദിനത്തിന് ആരാധ്യ വരച്ച ചിത്രമാണ് വൈറല്‍.

അധ്യാപക ദിനം കഴിഞ്ഞെങ്കിലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

✨🥰😘❤️🌹💝🌈✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

പ്രിയപ്പെട്ട അധ്യാപകർക്ക് സ്‌നേഹവും നന്ദിയും അറിയിച്ചുകൊണ്ട് മഴവില്‍ വര്‍ണങ്ങള്‍ നിറച്ച ആശംസാകാര്‍ഡാണ് ആരാധ്യ തയ്യാറാക്കിയത്. ഇത് കൈയില്‍ പിടിച്ച് പുഞ്ചിരി തൂവി നില്‍ക്കുന്ന ആരാധ്യയുടെ ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. സ്‌കൂള്‍ ദിനങ്ങളുടെ ഓര്‍മകള്‍ തിരിച്ചെത്തുന്നു എന്നാണ് താരങ്ങള്‍ അടക്കമുള്ളവര്‍ പോസ്റ്റിന് കമന്റ് നല്‍കിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

✨❤️🌟🇮🇳🌏🌸🥰my darling Aaradhya’s Gratitude and Love ❤️✨🙏

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on  

ഈ വര്‍ഷമാദ്യം കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്ത് അതിനെ തടയാനായി മുന്‍നിരയിലിറങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ്, ക്ലീനിങ് തൊഴിലാളികള്‍ പോലെ അവശ്യ സര്‍വീസുകളിലുള്ളവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആരാധ്യ തയ്യാറാക്കിയ കാര്‍ഡും വൈറലായിരുന്നു.

Content Highlights: Aaradhya's Teachers' Day greeting posted in instagram by  Aishwarya Rai Bachchan