സെലിബ്രിറ്റികളുടെ അപരകള്‍ വൈറലാകുന്നത് അത്ര പുതുമയല്ല. വുഡ് താരങ്ങളായ ഐശ്വര്യ റായിയുടേയും ദീപിക പദുക്കോണിന്റെയും ആലിയ ഭട്ടിന്റെയുമൊക്കെ അപരകളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ഐശ്വര്യക്കൊരു അപരയെ കിട്ടിയിരിക്കുകയാണ്. ആംനാ ഇമ്രാന്‍ എന്ന പെണ്‍കുട്ടിയാണ് ഐശ്വര്യയുമായുള്ള സാദൃശ്യത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്നത്. 

പാകിസ്താന്‍ സ്വദേശിയായ ആംന ഐശ്വര്യയെപ്പോലെ മേക്അപും വസ്ത്രധാരണവും ചെയ്തു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആംനയെ ഐശ്വര്യയെപ്പോലുണ്ടെന്ന് പലരും പറഞ്ഞതോടെയാണ് കക്ഷി അതുപോലെ മേക്അപ് ചെയ്ത് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങിയത്. 

ചിത്രങ്ങള്‍ മാത്രമല്ല ഐശ്വര്യയുടെ സിനിമകളിലെ രംഗങ്ങളും പാട്ടുമൊക്കെ വീഡിയോ ആംന വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏ ദില്‍ ഹേ മുഷ്‌കില്‍, ദേവദാസ്, മൊഹബതേയ്ന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഐശ്വര്യയുടെ സംഭാഷണങ്ങള്‍ ആംന പുനരവതരിപ്പിച്ച് പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: Aamna Imran, Aishwarya Rai Bachchan gets one more doppelganger