മാനസികാരോഗ്യ ദിനത്തില്‍ വിഷാദരോഗത്തെ പറ്റി ആമിര്‍ ഖാന്റ മകള്‍ ഇറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായിരുന്നു. നിരവധിപ്പേരാണ് അന്ന് ഇറയുടെ പോസ്റ്റിനെ അനുകൂലിച്ച് എത്തിയത്. എന്നാല്‍ അതിനൊപ്പം തന്നെ ധാരാളം ട്രോളുകളും ഇറയ്ക്കു ലഭിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഒരു താക്കീത് സന്ദേശം നല്‍കിയിരിക്കുയാണ് ഇറ. 

'മാനസികാരോഗ്യ ദിനത്തിലെ എന്റെ പോസ്റ്റുകള്‍ക്ക്, നിങ്ങള്‍ വെറുപ്പുളവാക്കുന്നതോ, നേരംപോക്കായോ നല്‍കുന്ന കമന്റുകള്‍ ഞാനുറപ്പായും നീക്കം ചെയ്യും. നിങ്ങള്‍ അത് ആവര്‍ത്തിക്കുകയാണെങ്കില്‍ എന്റെ പോസ്റ്റുകള്‍ കാണാന്‍ പറ്റാത്തവിധത്തില്‍ ഞാന്‍ നിങ്ങളെ ബ്ലോക്കുചെയ്യും.'  എന്നാണ് ഇറ പറയുന്നത്. മാനസികാരോഗ്യ ദിനത്തിലെ പോസ്റ്റിന് വന്ന ഇത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യണോ എന്ന് ഇന്‍സ്റ്റഗ്രാം പോളിലൂടെ തന്റെ ഫോളോവേഴ്‌സിനോട് ഇറ ചോദിക്കുന്നുണ്ട്. 56 ശതമാനം ആളുകളും വേണം എന്നാണ് ഇറയ്ക്ക് മറുപടി നല്‍കിയത്. 

നാല് വര്‍ഷത്തോളം താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി മാനസികാരോഗ്യ ദിനത്തില്‍ ഇറ ഒരു വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ കണ്ട് പോസിറ്റീവായി പ്രതികരിച്ചവരോട് നന്ദിയും ഇറ പറയുന്നുണ്ട്.

Content Highlights: Aamir Khan’s Daughter Ira has strong message for those trolling  for her mental health posts