ത്ര കുഞ്ഞുങ്ങള്‍ വേണം? ഓരോ ദമ്പതികള്‍ക്കും ഈ ചോദ്യത്തിന് പല ഉത്തരങ്ങളാവും പറയാനുണ്ടാവുക. എന്നാല്‍ റഷ്യയിലെ അതിസമ്പന്നയായ ഇരുപത്തിമൂന്നുകാരി ക്രിസ്റ്റീന ഓസ്തുര്‍ക്കിന്റെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നൂറ് മക്കള്‍ വേണമെന്നാണ് ക്രിസ്റ്റീന നല്‍കുന്ന ഉത്തരം. 

ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് ഗലിപ് ഓസ്തുര്‍ക്കിനും ക്രിസ്റ്റീനയ്ക്കും ഇപ്പോള്‍ പതിനൊന്ന് മക്കളുണ്ട്. ആദ്യ കുഞ്ഞിനെ ക്രിസ്റ്റീന തന്നെ ജന്മം നല്‍കിയതാണ്. ബാക്കി പത്ത് പേരും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മക്കളുടെ ഓരോ വിശേഷങ്ങളും ക്രിസ്റ്റീന പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവെച്ച ഒരു ആഗ്രഹമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

women

പതിനൊന്ന് മക്കള്‍ ഉള്ളതില്‍ ഏറെ സന്തോഷത്തിലാണെന്നും നൂറിലധികം കുട്ടികള്‍ വേണമെന്നാണ് തന്റേയും ഭര്‍ത്താവിന്റേയും ആഗ്രഹമെന്നുമാണ് ക്രിസ്റ്റീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാല്‍ നൂറ് എന്ന് താനൊരു തമാശ പറഞ്ഞതാണെന്നും ക്രിസ്റ്റീന തുടരുന്നു. എങ്കിലും ഇനിയും കുട്ടികള്‍ വേണമെന്ന് തന്നെയാണ് തീരുമാനമെന്നും ക്രിസ്റ്റീന. 

മൂത്ത മകള്‍ വികയെ ആറ് വര്‍ഷം മുമ്പാണ് ക്രിസ്റ്റീന പ്രസവിച്ചത്. ഇരുവരുടെയും ഇളയമകള്‍ ഒലീവിയ കഴിഞ്ഞ മാസമാണ് ജനിച്ചത്. ഇനിയും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ വേണമെന്ന് തന്നെയാണ് ക്രിസ്റ്റീനയുടെ ആഗ്രഹം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്രിസ്റ്റീനയും ഗാലിപ്പും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി വിവാഹം കഴിച്ചു.

Content Highlights: A millionaire mother of 11 children is so fond of babies that she wants more than 100 of them