അടുക്കളക്കാര്യങ്ങള്‍ സ്വന്തം ചുമതലയായിത്തന്നെ കരുതി ഏറ്റെടുത്ത് ചെയ്യുന്ന പുരുഷന്മാരുണ്ട്. ചിലരാകട്ടെ ഇതൊന്നും ഞങ്ങള്‍ക്കു പറഞ്ഞ പരിപാടിയല്ലെന്ന് തട്ടിവിട്ട് മടിയുടെ കരിമ്പടത്തില്‍ ഒളിക്കും. പാചകം ഉള്‍പ്പെടെയുള്ള വീട്ടുജോലികളില്‍ തങ്ങളുടെ പങ്കാളിത്തം എത്രയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ചോദ്യങ്ങള്‍ 'ഗൃഹലക്ഷ്മി' മുന്നോട്ടുവയ്ക്കുകയാണ്. നിങ്ങളുടെ ഉത്തരങ്ങള്‍ക്കു നേരെയുള്ള കളങ്ങള്‍ അടയാളപ്പെടുത്തിക്കോളൂ.

 

മുകളിലെ ചോദ്യങ്ങളില്‍ 1 മുതല്‍ 10 വരെ ഉള്ളവയ്ക്ക് ഓരോന്നിനും 'ഉണ്ട്' എന്നാണ് ഉത്തരമെങ്കില്‍ ഓരോ മാര്‍ക്ക് വീതം ലഭിക്കും. 11 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ക്ക് 'ഇല്ല' എന്നാണ് ഉത്തരമെങ്കില്‍ അതിനും ഓരോ മാര്‍ക്ക് കൂട്ടിക്കോളൂ. ഇനി 14 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ക്ക് 'ഉണ്ട് ' എന്നാണ് ഉത്തരമെങ്കില്‍ അതിനും ഓരോ മാര്‍ക്ക്. 'വല്ലപ്പോഴും' എന്നാണ് ഉത്തരമെങ്കില്‍ അര മാര്‍ക്ക്. 19, 20, 21 എന്നീ ചോദ്യങ്ങള്‍ക്ക് 'അല്ല' എന്നാണ് ഉത്തരമെങ്കില്‍ അതിനും ഓരോ മാര്‍ക്ക് വീതം ലഭിക്കും. 22 മുതല്‍ 25 വരെയുള്ള ചോദ്യങ്ങള്‍ക്ക് 'അറിയാം' എന്നാണ് ഉത്തരമെങ്കില്‍ അതിനും ഓരോ മാര്‍ക്ക് വീതം കൂട്ടിക്കോളൂ. ഇത്തരത്തില്‍ ഇരുപതിനു മുകളില്‍ മാര്‍ക്ക് ലഭിക്കുകയാണെങ്കില്‍ വീട്ടുജോലികളില്‍ നിങ്ങള്‍ നല്ലരീതിയില്‍ പങ്കുചേരുന്ന ഉത്തമ കുടുംബസ്ഥനാണെന്ന് ഉറപ്പിക്കാം. പതിനഞ്ചിനും ഇരുപതിനും ഇടയിലാണ് മാര്‍ക്കെങ്കില്‍ നിങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. പതിനഞ്ചില്‍ താഴെ മാര്‍ക്കാണ് കിട്ടിയതെങ്കില്‍ നിങ്ങള്‍ മെച്ചപ്പെടുകതന്നെ വേണം എന്ന് ഉറപ്പിക്കാം.

Content Highlights: A Check list for men related to kitchen