രേ പ്രസവവാര്‍ഡില്‍ ജോലി ചെയ്യുന്ന ഒമ്പത് നഴ്‌സുമാരും ഗര്‍ഭിണികള്‍. ഒമ്പതുപേരും ഗര്‍ഭിണികളായത് ഏകദേശം ഒരേസമയത്ത്. ഒമ്പതുപേരും പ്രസവിക്കുന്നതും രണ്ടുമാസത്തിനുള്ളില്‍. പോര്‍ട്ട്‌ലാന്റിലെ മെയ്ന്‍ മെഡിക്കല്‍ സെന്ററിലാണ് കൗതുകകരമായ കാര്യം സംഭവിച്ചിരിക്കുന്നത്. ഒമ്പതു നഴ്‌സുമരില്‍ എല്ലാവരുടെയും പ്രസവതിയതി ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സമയത്താണ്. 

തങ്ങളുടെ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ജോലി ചെയ്യുന്ന ഒമ്പതു നഴ്‌സുമാരും ഗര്‍ഭിണികളാണെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിടുകയായിരുന്നു. തങ്ങള്‍ ഗര്‍ഭിണിയാണെന്ന് ഓരോരുത്തരും പറയുമ്പോള്‍ ഏറെ സന്തോഷത്തോടെയാണ് തങ്ങള്‍ ആ നിമിഷം ആഘോഷിച്ചത് എന്ന്‌ അവര്‍ ഒമ്പതുപേരും ഒരേസ്വരത്തില്‍ പറയുന്നു.

9 Maine Labor & Delivery Nurses Are All Pregnant At The Same Time

ആശുപത്രി അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ വലിയ വയറുമായി നില്‍ക്കുന്ന ഒമ്പതു ഗര്‍ഭിണിമാരുടെയും ചിത്രം പങ്കുവച്ചപ്പോള്‍ ഇത്രയും പേര്‍ ഒരുമിച്ച് പ്രസവത്തിനു പോയാല്‍ ആശുപത്രിയില്‍ ആവശ്യത്തിനു ജീവനക്കാര്‍ ഉണ്ടാകുമോ എന്ന ആശങ്ക പലരും പങ്കുവച്ചു. എന്നാല്‍ ആരും ആശങ്കപെടേണ്ടന്നും ആ പ്രതിസന്ധിയേ മറികടക്കാന്‍ തങ്ങളുടെ കൈയില്‍ പദ്ധതികളുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ഗര്‍ഭിണികളായ ഒമ്പതുപേരും തമ്മില്‍ നല്ല സഹകരണമാണെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ജോലിക്കാര്യത്തിലും ആരോഗ്യകാര്യത്തിലും അവര്‍ പരസ്പരം സഹകരിക്കുന്നുണ്ട് എന്നും അധികൃതര്‍ പറയുന്നു. എന്തായാലും ഒമ്പതു കുഞ്ഞുവാവകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഒരു ആശുപത്രി മുഴുവന്‍.

9 Maine Labor & Delivery Nurses Are All Pregnant At The Same Time