പ്രായമായാല്‍ സാമൂഹികമായും മാനസികമായും ഉള്‍വലിഞ്ഞ് പോവുന്നവരെയാണ് ചുറ്റുപാടും കാണാറുള്ളത്. എന്നാല്‍ 83-ാം വയസ്സില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ കരോള്‍ മുത്തശ്ശി ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

റിട്ടയര്‍മെന്റിന് ശേഷം പതിനഞ്ച് വര്‍ഷമായി കരാട്ടെ പരിശീലിക്കുകയാണ് മുത്തശ്ശി. കഴിഞ്ഞ ദിവസമാണ് ഫിഫ്ത്ത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്. ലാസ്‌വേഗാസില്‍ വെച്ച് നടന്ന  യുണൈറ്റഡ് ഫൈറ്റിങ്ങ് ആര്‍ട്ട്‌സ് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്.

പതിനൊന്നു വയസ്സുകാരിയായ കൊച്ചുമകളുടെ കരാട്ടെ ക്ലാസ് കണ്ടപ്പോള്‍ തോന്നിയ ഇഷ്ടത്തിലാണ് പഠനം ആരംഭിച്ചത്. അറുപത് കഴിഞ്ഞ് മുന്‍പ് ചെയ്തിട്ടില്ലാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുമെന്നാണ് കരോളിന്റെ അഭിപ്രായം.

കരാട്ടയിലെ സുപ്രധാനമായ എല്ലാ വിദ്യകളും കരോള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കന്‍ അഭിനേതാവും ആയോധന കലയില്‍ വിദഗ്ദനുമായ ചക് നോസറിസാണ് കരോളിന് ബ്‌ളാക്ക് ബെല്‍റ്റ് സമ്മാനിച്ചത്. പഠനം തുടരാനാണ് കരോളിന്റെ പ്ലാന്‍. ഇതിന് പുറമേ ക്ലാസുകളും കരോളിന്‍ നല്‍കി വരുന്നുണ്ട്. കരോളിന്റെ കരാട്ടെ പരീശിലന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്‌.

Content Highlights: 83 year old woman becomes a fifth degree karate black belt