ഫിറ്റ്‌നെസ്സ് കാത്തു സൂക്ഷിക്കാന്‍ എന്ത് അധ്വാനവും ചെയ്യാന്‍ തയ്യാറാണ് മിക്കവരും. അപ്പോള്‍ പിന്നെ അതിനുവേണ്ട ആക്‌സസറീസിലും വേണം പ്രത്യേകം ശ്രദ്ധ. ഏറ്റവും പ്രധാനം വര്‍ക്ക്ഔട്ട് ഷൂവാണ്. കാലിന് പറ്റുന്ന ചെറിയ പരിക്ക് പോലും ദീര്‍ഘകാലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാമെന്നതിനാലാണ് അത്. അതുകൊണ്ട് തന്നെ കാലിനിണങ്ങുന്ന, കാലാവസ്ഥയ്ക്ക് യോജിക്കുന്ന സുരക്ഷിതമായ ഷൂസ് വാങ്ങാന്‍ ശ്രദ്ധിക്കണം. 

1. ഹെല്‍ത്തി എന്ന് സര്‍ട്ടിഫൈ ചെയ്ത ഷൂ വാങ്ങാന്‍ ശ്രദ്ധിക്കുക. വിലയേറിയാലും കൂടുതല്‍ കാലം ഈടുനില്‍ക്കാനും പാദങ്ങള്‍ക്ക് കൃത്യമായ സംരക്ഷണം നല്‍കാനും ഇത്തരം ഷൂസുകള്‍ സഹായിക്കും. 

2. സാധാരണ കടയില്‍ നിന്നോ ഓണ്‍ലൈനായോ വാങ്ങാതെ വര്‍ക്ക്ഔട്ട് ആക്‌സസറീസ് ലഭിക്കുന്ന കടയില്‍ നിന്ന് തന്നെ ഷൂസ് വാങ്ങാം. കാരണം നിങ്ങള്‍ക്ക് യോജിച്ചവ തിരഞ്ഞെടുക്കാന്‍ എളുപ്പ വഴിയതാണ്. മാത്രമല്ല എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ കൃത്യമായി ഉത്തരം നല്‍കാനും ഇത്തരം കടകളിലെ ജീവനക്കാര്‍ക്ക് കഴിയും. 

3. എപ്പോഴും വര്‍ക്ക്ഔട്ട് ഷൂവിനൊപ്പം ഒരേ തരം സോക്‌സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

4. ഷൂ ശരിയായി കാലില്‍ ഫിറ്റാവുന്നുവെന്ന് ഉറപ്പ് വരുത്തണം. ഷൂവിനുള്ളില്‍ കാല്‍ വിരലുകള്‍ ചലിപ്പിക്കാനാകുന്നുണ്ടോ എന്ന് നോക്കണം. ഷൂവിന്റെ റ്റോ ബോക്‌സ് ഭാഗത്ത് പെരുവിരല്‍ ഇടിച്ച് നില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കണം. രണ്ട് ദിവസം ഇട്ടുകഴിഞ്ഞാല്‍ കുറച്ച് വലുതാകും എന്ന കടക്കാരന്റെ വാഗ്ദാനം വിശ്വസിച്ച് ഷൂസ് വാങ്ങേണ്ട. 

5. കടയില്‍ നിന്ന് തന്നെ ഷൂസ് ധരിച്ച് നടന്നോ ഓടിയോ അവ പാകമാണോ എന്ന് പരിശോധിക്കണം

6. ഷൂവിന്റെ ഹീല്‍ നമുക്ക് അനുയോജ്യമാണോ എന്ന് നോക്കാം. ബാലന്‍സ് നല്‍കുന്നതാണോ, തെന്നിവീഴാന്‍ സാധ്യതയുണ്ടോ എന്നെല്ലാം ഉറപ്പാക്കാം. 

7. 300 മുതല്‍ 500 മൈല്‍ ദൂരം ഓടുക, 300 മണിക്കൂര്‍ വ്യായാമത്തിനായി ഉപയോഗിക്കുക... ഇത്രയും കാലയളവ് കഴിഞ്ഞാല്‍ ഷൂസ് മാറ്റാം. കാല്‍പാദങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കുഷ്യനിങ് മെറ്റീരിയല്‍ ഈ സമയം കൊണ്ട് കേടുവന്നിട്ടുണ്ടാവും. പുതിയ ഷൂ വാങ്ങാന്‍ സമയമായി എന്ന് ചുരുക്കം.

Content Highlights: what to keep in mind when buying workout shoes