ഴയ ട്രെന്‍ഡുകളെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത് ഫാഷന്‍ ലോകത്ത് പതിവാണ്. പലപ്പോഴും പുതിയ കുപ്പിയില്‍ ഇറക്കുന്ന ഇത്തരം പഴയ ഡിസൈനുകളാകും ട്രെന്‍ഡായി മാറുന്നതും. എന്നാല്‍ മനസ്സില്‍ സങ്ക്‌ല്പ്പിക്കാത്ത രീതിയില്‍ ഡിസൈനുമായി അമ്പരിപ്പിക്കുന്ന ഫാഷന്‍ ഡിസൈനേഴ്‌സും കുറവല്ല. പലപ്പോഴും റാമ്പില്‍ അല്ലാതെ പൊതുവേദിയില്‍ ഇടാന്‍ പോലും സാധിക്കാത്ത രീതിയിലുള്ളതായിരിക്കും ഇത്തരം പരീക്ഷണങ്ങള്‍. 

2017-ല്‍ ഫാഷന്‍ ലോകത്തേ കണ്ണുതള്ളിച്ച, വിമര്‍ശനങ്ങളേറ്റുവാങ്ങിയ ചില ഡിസൈനുകള്‍ പരിചയപ്പെടാം. 

ജീന്‍സിനെ കൊല്ലാക്കൊല ചെയ്യല്ലേ

Jeans
Image: Instagram

 

അല്പം കടന്നുപോയി എന്നാണ് തോങ് ജീന്‍സിനെ കണ്ട് ഫാഷനിസ്റ്റകള്‍ പോലും പറഞ്ഞത്. ജീന്‍സിന്റെ ഈ പുതിയ രൂപമാറ്റത്തെ അത്രത്തോളം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. കാലുകള്‍ മുഴുവന്‍ പുറത്തുകാണുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത തോങ് ജീന്‍സിനെ വിമര്‍ശിച്ചവരില്‍ ബോളിവുഡ് സുന്ദരി ബിപാഷ ബസു വരെയുണ്ടായിരുന്നു. ദയവു ചെയ്ത് ജീന്‍സിനോട് ഇങ്ങനെ ചെയ്യരുതെന്നാണ് തോങ് ജീന്‍സിനെ കണ്ട് അമ്പരന്ന ബിപാഷ പറഞ്ഞത്. 

ക്ലിയര്‍ ജീന്‍സ്? 

2
Image: Twitter

 

ടോപ്‌ഷോപ് എന്ന ബ്രാന്‍ഡ് അവതരിപ്പിച്ച ക്ലിയര്‍ പ്ലാസ്റ്റിക് ജീന്‍സാണ് പരിഹാസം ഏറ്റുവാങ്ങിയ മറ്റൊരുവസ്ത്രം. നൂറ് ഡോളറാണ് ക്ലിയര്‍ ജീന്‍സിന് അവര്‍ വിലയിട്ടത്. 

ഡിറ്റാച്ചബിള്‍ ബട്ട് നോട്ട് ആക്‌സപ്റ്റബിള്‍ 

Jeans
Image: Twitter

 

ഫാഷന്‍ ലോകം നെറ്റിചുളിച്ച് നോക്കിയ ഡിസൈനായിരുന്നു ഡിറ്റാച്ചബിള്‍ ജീന്‍സിന്റേത്. വേണമെങ്കില്‍ കുട്ടി നിക്കറായും ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്പന ചെയ്ത ഡിറ്റാച്ചബിള്‍ ജീന്‍സിനും ഫാഷനിസ്റ്റകളുടെ പ്രീതി നേടാന്‍ സാധിച്ചില്ല. വൈ സ്ലാഷ് പ്രൊജക്ടാണ് ഈ മോഡല്‍ അവതരിപ്പിച്ചത്. 465 ഡോളറായിരുന്നു അവരിട്ട വില.

ബട്ട് വിന്‍ഡോ സിപ്പര്‍ ജീന്‍സ്

Butt window
Image: Instagram

 

കൗതുകം കൊണ്ട് കണ്ണുതള്ളിയ പോയ പുതിയ ഡിസൈനായിരുന്നു സിപ്പര്‍ ജീന്‍സ്. സിപ്പര്‍ ഡെനിം കണ്ട് ഫാഷന്‍ ലോകവും സുന്ദരികളും ഒന്നമ്പരന്നു. ബട്ട് വിന്‍ഡോ ഡിസൈനിലാണ് സിപ്പര്‍ ജീന്‍സ് തയ്യാറാക്കിയത്. ക്ലീവേജ് കാണുന്ന പോലെ ബട്ട് കാണുന്നതായിരുന്നു ഇതിന്റെ പ്രത്യേകത. വെറ്റമെന്റ്‌സും ലെവിസും ചേര്‍ന്നാണ് സിപ്പര്‍ ജീന്‍സ് അവതരിപ്പിച്ചത്. ഭൂരിഭാഗം പേര്‍ നെറ്റിചുളിച്ചെങ്കിലും കുറച്ചുപേര്‍ സിപ്പര്‍ ജീന്‍സിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. 

ലോാാങ് സ്ലീവ്‌സ് 

Long sleev
Image: Femina

 

ഓവര്‍ സൈസ്ഡ് ആയിട്ടുള്ള ഡ്രസുകള്‍ ഫാഷന്‍ ലോകം കീഴടക്കിയതിന്റെ ചുവടുപിടിച്ചാണ് എക്‌സ്ട്രാ ലോങ് സ്ലീവ് ജാക്കറ്റ് വിപണിയില്‍ എത്തുന്നത്. 450 ഡോളറാണ് ഇതിന് നിര്‍മാതാക്കള്‍ വിലയിട്ടത്. 

അണ്ടര്‍ ബൂബ്‌സ് 

Under Boob
Image: Instagram/gigihadid

 

ഫാഷന്‍ ലോകം പക്ഷേ ആവേശത്തോടെ സ്വീകരിച്ച അല്പം വിചിത്രമായ ഫാഷനായിരുന്നു അണ്ടര്‍ ബൂബ് ടോപ്‌സ്. മാറിടത്തിന്റെ അടിവശം പുറത്തുകാണുന്ന വിധത്തിലുള്ള ഈ ടോപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് വിദേശ യുവതികളില്‍ നിന്ന് ലഭിച്ചത്. 

Content Highlights: Fashion Trends 2017, Weird Fashion 2017, Thong Jeans, Under Boobs, Zipper Jeans, Detachable Jeans