മേക്കപ്പിനു പരിധികളിലെന്ന് പലവട്ടം തെളിഞ്ഞതാണ്. നിത്യവും പലവിധ ട്രെന്‍ഡുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. മാത്രമല്ല അതോടൊപ്പം സൗന്ദര്യ സങ്കല്‍പങ്ങളും കാഴ്ചപ്പാടുകളും മാറികൊണ്ടിരിക്കുകയാണെന്ന് തോന്നിപ്പോവുകയും ചെയ്യുന്നു. കണ്ടാല്‍ വിചിത്രമായ, ചിന്തിക്കാന്‍ പോലും പ്രയാസമായ സൃഷ്ടികളാണ് ഇന്ന് മേക്കപ്പ് രംഗം കീഴടക്കുന്നത്.

  • വളഞ്ഞ് പുളഞ്ഞ  പുരികങ്ങള്‍ 
squiggy
pic credit : preen.inquirer.net

വില്ലു പോലെ വളഞ്ഞ പുരികക്കൊടി പെണ്ണിന്റെ അഴകായിരുന്നു. എന്നാല്‍ വളഞ്ഞ് പുളഞ്ഞുള്ള പുരികക്കൊടിയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്. പല നിറത്തിലും പുരികക്കൊടികള്‍ ഇന്ന് അലങ്കരിക്കപ്പെടുന്നു. 

  • തൂവല്‍ പോലുള്ള പുരികക്കൊടി 
weird
pic credit : marieclaire.com

മറ്റൊരു വിചിത്രമായ ട്രെന്‍ഡ് ആണ് ഈ തൂവല്‍ പോലെ ചീകി വച്ച പുരികക്കൊടി.

  • അലകള്‍ പോലുള്ള ചുണ്ടുകള്‍ 
wavy lips
pic credit : revelist.com

ചുണ്ടുകള്‍ ലിപ് ലൈനര്‍ കൊണ്ട് കൃത്യമായ ആകൃതിയില്‍ വരച്ച് ലിപ്സ്റ്റിക് ഇട്ടാണ് ചെഞ്ചൊടിയഴക് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ കൃത്യമായ ഒരു ആകൃതിയും ഇല്ലാതെ അലകള്‍ പോലെ ഉള്ള ചുണ്ടുകള്‍ വിചിത്രമായ ട്രെന്‍ഡായി മാറിയിരിക്കുന്നു.

  • ലോലിപോപ് ലിപ്‌സ് 
lollipop lips
pic credit : popsugar.com

മാറ്റ് ലിപ്സ്റ്റിക്കുകള്‍ അരങ്ങ് വാഴുന്ന കാലത്താണ് ചുണ്ടില്‍ നിന്നും ഒലിച്ചിറങ്ങുന്ന രീതിയിലുള്ള ലിപ് കളര്‍ പരീക്ഷിക്കപ്പെടുന്നത്. 

 

courtesy : timesofindia