കാലത്തിനൊത്ത് മാറുന്ന ഫാഷന്‍ ലോകത്ത് വൈവിധ്യം കൊണ്ടും മേന്മ കൊണ്ടും വീണ്ടും ശ്രദ്ധേയമാവുകയാണ് ടെര്‍ക്കോയിസ് ആഭരണങ്ങള്‍. വസ്ത്രം, ആഭരണം, ചെരിപ്പു തുടങ്ങിയെവയെല്ലാം ദിനം പ്രതിമാറി മറിയുമ്പോള്‍ കൂടുതല്‍ ശക്തമായി വൈവിധ്യങ്ങളോടെയെത്തുകയാണ് ടെര്‍ക്കോയിസ്.

ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ  കൈയിലെ ടെര്‍ക്കോയിസ് പതിച്ച കൈച്ചങ്ങല ഒരു കാലത്ത് യുവാക്കൾക്കിടയില്‍ ഒരു ഹരമായിരുന്നു. സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളിലാണ് ടെര്‍ക്കോയിസ് താരമായിരുന്നതെങ്കില്‍ ഇന്നത് സാധാരണക്കാരിലേക്ക് പുതിയൊരു ഫാഷന്‍  വിപ്ലവം ഒരുക്കുകയാണ്.

turkoies
instagram/ jewel junkies

 

വസ്ത്രത്തിന്റെ നിറത്തിനൊത്ത് മാലയും വളയും തിരഞ്ഞെടുക്കുന്നതില്‍ നിന്നും മാറി നിറങ്ങളുടെ വൈവിധ്യങ്ങളിലാണ് ഇന്നത്തെ ഫാഷന്‍ ലോകമിരിക്കുന്നത്. ഇത് തന്നെയാണ് ടര്‍ക്കോയിസ് കല്ലുകളും അണ്‍ കട്ട് സ്റ്റോണുകളും കൗമാരക്കാരിലും യുവാക്കളിലും ഇത്ര എളുപ്പത്തില്‍ സ്വീകാര്യത നേടി കൊടുത്തതും. ടര്‍ക്കോയിസ് കല്ലുകള്‍ കൊണ്ടുണ്ടാക്കിയ മാലകള്‍, ആങ്ക്ളറ്റ്സ്, ബ്രെയ്സിലെറ്റുകള്‍, കമ്മലുകള്‍ എന്നിവയെല്ലാം വിപണയില്‍ സജീവമായിത്തുടങ്ങി. ഡിസൈന്‍ കൊണ്ടും നിറങ്ങളിലെ വൈവിധ്യം കൊണ്ടും വിപണയില്‍ വ്യത്യസ്തനാവുകയാണ് ഈ ടെര്‍ക്കോയിസ് ആഭരണങ്ങള്‍. 

ഓരോ തവണ അണിയുമ്പോഴും പുതുമ നിലനിര്‍ത്തുന്ന ഈ ആഭരണങ്ങള്‍ യുവത്വത്തിന്റെ ഹരമായി മാറുകയാണ്. കൈകൊണ്ടാണ് ടെര്‍ക്കോയിസ് കല്ലുകൾ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ആര്‍ക്കും ഇഷ്ടപ്പെട്ട രീതിയില്‍ ഇവ നിര്‍മിച്ച് കൊടുക്കാന്‍ നിര്‍മാതാക്കളും തയ്യാറാകുമ്പോള്‍ ഫാഷന്‍ ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത മാലകള്‍ സ്വന്തമാക്കാനുള്ള അവസരവും യുവതികള്‍ക്ക് ലഭിക്കുന്നു. നീളമുള്ള ചരടുകളിലാണ് ടെര്‍ക്കോയിസ് മുത്തുമാലകള്‍ കൂടുതലായി വരുന്നത്. വാങ്ങുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് നീളം കൂട്ടാനും കുറയ്ക്കാനും പറ്റിയതും സില്‍വര്‍ ബീഡ്സിനൊപ്പവുമാണിവ നിര്‍മിക്കുന്നത്. ടര്‍ക്കോയിസ് വലിയ കല്ലുകള്‍ തന്നെയാണ് ലോക്കറ്റുകളായി ഉപയോഗിക്കുന്ന മാലകള്‍ക്ക് കൂടുതല്‍ വശ്യത പകരുന്നു. ചതുരത്തിലും വ്യത്തതിലുമൊക്കെയായി വലിയ ടര്‍ക്കോയിസ് കല്ലുകള്‍ ലോക്കറ്റായി എത്തുന്നുണ്ട്.

turkoies
instagram/ hewel junkies

 

കറുപ്പു നിറത്തിലുള്ള നേര്‍ത്ത അപൂര്‍വ ഡിസൈനുകള്‍ ഏറിയും കുറഞ്ഞും വരുന്നത് മുത്തുകള്‍ക്ക് അഴക് കൂട്ടുന്നു. മാലകളില്‍ കോര്‍ത്തിട്ടിരിക്കുന്ന മുത്തുകളുടെ എണ്ണത്തിന്ടി അസ്ഥാനപ്പെടുത്തിയാണ് ഇവയ്ക്ക് വില. 150 മുതല്‍ 1000 വരെ ടര്‍ക്കോയിസ് മാലകള്‍ക്ക് വിലയുണ്ട്.

മാലകള്‍ക്ക് പുറമേ ടെര്‍ക്കോയിസ് മുത്തുകളുടെ ബ്രെയ്സലറ്റുകളും വിപണിയിലുണ്ട്. എലാസ്റ്റിസിറ്റിയുള്ളതും അല്ലാത്തതുമായ ബ്രെയ്​സ്​ലെറ്റുകളുണ്ട്. ഒറ്റ വരിയിലും രണ്ട് വരിയിലും നേര്‍ത്തതും വീതി കൂടുയതുമായ ബ്രെയ്​സ്​ലെറ്റുകള്‍ വിപണിയിലുണ്ട്. 100 മുതല്‍ 500 രൂപ വരെ ഇവയ്ക്ക് വിലയുണ്ട്. സ്റ്റഡുകളും തൂക്കിയിടുന്നതുമായ കമ്മലുകള്‍ ടര്‍ക്കോയിസ് മുത്തുകളുടേതായിട്ടുണ്ട്. മെല്‍റ്റലുകളോടു കൂടിയാണ് കമ്മലുകള്‍ വിപണിയിലുള്ളത്. കമ്മലിന്റെ നീളത്തിനും അതിലുള്ള മുത്തിന്റെ എണ്ണത്തിനുമനുസരിച്ചാണ് വിലയുള്ളത്. 50 രൂപ മുതല്‍ ടര്‍ക്കോയിസ് കമ്മലുകള്‍ ലഭ്യമാണ്. നീലയും പച്ചയും ഏറിയും കുറഞ്ഞും വിവിധ ഷെയ്ഡുകളിലായാണ് ടര്‍ക്കോയിസ് മുത്തിന്റെ ആഭരണങ്ങള്‍ വിപണിയിലെത്തിയിരിക്കുന്നത്.

turkoies
instagram/jewel junkies


സാരി, ചുരിദാര്‍, ജീന്‍സ്  തുടങ്ങി ഏതു തരം വസ്ത്രങ്ങള്‍ക്കും അനുയോജ്യമാണിവ. പുരുഷന്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന മാലകളും ബ്രെയ്സിലറ്റുകളുമുണ്ട്.  ഇറാന്‍, ഇന്ത്യ, പേര്‍ഷ്യ, ഈജിപ്റ്റ്, പശ്ചിമ യു.എസ് എന്നിവിടങ്ങളില്‍ നിന്നുമൊക്കെ ഖനനം ചെയ്തെടുക്കുന്ന ടര്‍ക്കോയിസ് പിന്നീട് മിനുസ്സപ്പെടുത്തിയെടുത്താണ് ആഭരണ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ നിഷാപൂര്‍, അജ്മീറിനു സമീപമുള്ള രാജാരി, സിങ്ഭമിലെ റാഖാ എന്നിവിടങ്ങളിലാണ് ഖനിയുള്ളത്. പ്രകൃതിയോടിണങ്ങിയ ടര്‍ക്കോയിസ് കൗമാരക്കാരെയും യുവാക്കളെയും ഒരു പോലെ ആകര്‍ഷിക്കുന്നുണ്ട്.

Content Highlight: turkoies ornaments