കൊച്ചി: എക്കാലവും മാറാതെ സാരി മുൻപന്തിയിലിന്നുമുണ്ട്. സാരിയെങ്ങനെ അണിയുമെന്നതിലാണ് കാര്യം. ട്രഡീഷണൽ, ഫ്യൂഷൻ, ബൊഹീമിയൻ അങ്ങനെ സാരി അണിയുന്നതിലെ വ്യത്യസ്തത നിങ്ങളെ 'സ്റ്റാറാക്കി' മാറ്റും. പട്ടിന്റെ പത്തരമാറ്റിൽ കാഞ്ചീപുരവും ബനാറസിയും എടുക്കേണ്ട സമയവുമാണിത്. കൂടെ സ്ലീവ്‌ലെസ് ബ്ലൗസും. ബ്ലൗസിലെ വ്യത്യസ്തത നിങ്ങളുടെ ഔട്ട്‌ലുക്ക് മാറ്റിയെഴുതും.

ഇനി സിപിംൾ എലഗന്റ് ആകണോ? അമ്മയുടെ എടുക്കാതെ വെച്ച കോട്ടൺ സാരിയോടൊപ്പം ചോക്കറും കൂടി ചേർത്ത് വെക്കൂ. ലേസ് സാരിയോടൊപ്പം 'സ്‌മോക്കി ഐസും' അണിയൂ. വലിയ ഇയർ ഹാങ്ങിങ്ങുകളോടൊപ്പം മാലയണിയരുത്. ഹാൻഡ്‌മെയ്ഡ് ജൂവലറിയും സ്റ്റോൺ ജൂവലറിയും സാരി ലുക്കിന് ഭംഗി കൂട്ടും. ലിനൻ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ഹെവി ചോക്കറും സ്മാർട്ട് വാച്ചുമായാലോ ദീപാവലി ലുക്ക് തകർപ്പനാകും. കമ്മലും വളകളും ഒഴിവാക്കി കുറഞ്ഞ അക്സസറീസിൽ സ്റ്റൈലിഷായും ഒരുങ്ങാം.

കുർത്തിയും സ്‌കർട്ടും

സ്ലീവ്‌ലെസ് കുർത്തിക്കൊപ്പം സ്കർട്ട് ട്രെൻഡാണ്. എല്ലാത്തരം ശരീരപ്രകൃതിക്കാർക്കും യോജിക്കുന്ന വേഷമാണിത്. ലുക്ക് സൂപ്പറാക്കാൻ ഫ്ളെയേർഡ് പലാസോയും ടോപ്പും ദുപ്പട്ടയും അണിയാം. ഓർഗൻസ, ലിനൻ ദുപ്പട്ടകൾക്കും ആവശ്യക്കാരേറെയുണ്ട്.

കോട്ടണിൽ തീർത്ത ത്രെഡ്‌ വർക്ക് ചെയ്ത മാക്‌സി ഡ്രസ്സിനൊപ്പം ഹെവി ചോക്കർ മാലയണിയാം. പെൻസിൽ പാന്റ്‌സും നെറ്റും ദുപ്പട്ടയും സ്വീകിൻസ് വർക്ക് ചെയ്ത സിംപിൾ കുർത്തിയും കൂടെ ബൺ കെട്ടി പൂക്കളും ചൂടിയാൽ സിംപിൾ ലുക്കിൽ സുന്ദരിയാകാം.

ലെഹങ്കയിലൊരുങ്ങാം

കണ്ടംപററി ഇന്ത്യൻ ട്രെൻഡിൽ ലെഹങ്ക എന്നും താരമാണ്. നീ-നെക്ക് ക്രോപ് ബ്ലൗസും ഹാൻഡ് വർക്ക് ചെയ്ത സ്കർട്ടും ലെഹങ്കയെ മിഴിവുറ്റതാക്കും. ഫ്ളോറൽ ലൈറ്റ് വെയ്റ്റ് കോട്ടൺ ലെഹങ്കയ്ക്ക് ആവശ്യക്കാരേറെ. ചിക്കൻകാരി, സർദോസി വർക്കുകൾ ചെയ്ത പരമ്പരാ​ഗത ലെഹങ്കകൾ ബോളിവു‍‍ഡ് താരങ്ങളുടേയും സ്ഥിരം ചോയ്സാണ്. കോട്ടൺ ലെഹങ്കയും കലംകാരി വർക്കുമാണ് യൂത്തിന് പ്രിയം.

Content Highlights: trends in women's clothing