ഫാഷനബിളാകാന്‍ പ്രായം നോക്കണോ, വേണ്ടെന്നാണ് ബെര്‍ലിനിലെ ഈ ദമ്പതികളുടെ മറുപടി. കാരണമറിയാന്‍ ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്ന് തിരഞ്ഞാല്‍ മതി. സൂപ്പര്‍ മോഡലുകളെ പോലും നാണിപ്പിക്കും ഇവരുടെ സ്റ്റൈല്‍. ബ്രിട്ട് കഞ്ചയും ഗുന്തര്‍ കെര്‍ബെനോഫ്റ്റുമാണ് ഈ സൈറ്റൈലിഷ് മുത്തശ്ശനും മുത്തശ്ശിയും

women

ഈ പ്രായത്തിലും നല്ല തകര്‍പ്പന്‍ ജീവിതമാണ് മുത്തശ്ശനും മുത്തശ്ശിയും നയിക്കുന്നത്. നാട്ടിലെ ആഘോഷങ്ങളില്‍ മുതല്‍ യാത്രകളില്‍ വരെ നല്ല സ്‌റ്റൈലന്‍ വസ്ത്രങ്ങളാണ് ഇവരുടെ മുഖമുദ്ര. നൈറ്റ് പാര്‍ട്ടിയും ക്ലബ്ബുകളുമൊന്നും മുടക്കാറില്ല ഇരുവരും. സ്വന്തം കോസ്റ്റിയൂം ഡിസൈനര്‍മാര്‍ ഇവര്‍ തന്നെ. ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നാലും രണ്ടാളെയും തിരിച്ചറിയും ശ്രദ്ധിക്കും. ആകര്‍ഷകമായ നിറങ്ങളുള്ള കപ്പിള്‍ ഡ്രെസ്സുകളാണ് ഇരുവരുടെയും ഇഷ്ട വസ്ത്രങ്ങള്‍. 

women

ഗുന്തര്‍ മുത്തശ്ശന്‍ ഹിപ്‌സ്റ്റെര്‍ ഗ്രാന്‍ഡ് പാ എന്ന പേരില്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. അദ്ദേഹത്തിന്റെ ഡാന്‍സിങ് സ്റ്റില്ലുകളും, എക്‌സര്‍സൈസ് വീഡിയോകളുമെല്ലാം ആളുകള്‍ പണ്ടേ ഏറ്റെടുത്തിരുന്നു. 

'ഞാനൊരിക്കലും ഒരു സ്റ്റൈലിസ്റ്റല്ല. എന്നാല്‍ എപ്പോഴും വ്യത്യസ്തനായിരിക്കണമെന്ന് എന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.' തന്റെ വസ്ത്രധാരണത്തെ പറ്റി ഗുന്തര്‍ പറയുന്നത് ഇങ്ങനെ. 

women

ഗുന്തര്‍ ഷെഫായി ജോലി ചെയ്യുകയായിരുന്നു, ബ്രിട്ട് പ്രൊഫഷണല്‍ ഡാന്‍സറും. റിട്ടയര്‍മെന്റിന് ശേഷം ചെറുപ്പക്കാരെ ഞെട്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. 

ബ്രിട്ടിന് ബ്രൈറ്റര്‍ ആക്‌സസറീസിനോടാണ് താല്‍പര്യം. ഒപ്പം മനോഹരമായ തൊപ്പികളും ലക്ഷ്വറി ഷൂസും ബ്രിട്ടിന്റെ ഇഷ്ടങ്ങളാണ്. ഗുന്തര്‍ ക്ലാസിക്കും പക്ഷേ പുതിയതുമായ ട്രെന്‍ഡിന്റെ ആളാണ്. റൗണ്ട് ഗ്ലാസും ത്രീപീസ് സ്യൂട്ടും ഒപ്പം ഊന്നു വടിയും. 

women

'ഞാന്‍ മുപ്പത് വര്‍ഷം മുമ്പാണ് ബര്‍ലിനിലെ ക്രൂസ്‌ബെര്‍ഗില്‍ വന്നത്. അന്ന് ഇവിടെ എല്ലാവരെയും പോലെ ബ്ലാക്ക് സ്യൂട്ടായിരുന്നു എന്റെയും വേഷം. പിന്നെയാണ് അതിന് മാറ്റം വരുത്തിയത്.' ഉള്ളിലും പുറത്തും ഒരു പോലെ സന്തോഷം തോന്നട്ടെയെന്ന് ഗുന്തര്‍.

Content Highlights: This Elderly German Couple are Berlin fashionistas evey time steals the heart of social media