വിവാഹ വസ്ത്രങ്ങള്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് വധുവിന്റെ മുടിക്കെട്ടും. ഇതിനായി പ്രത്യേകം ഹെയര്‍ സ്റ്റൈലിസ്റ്റിനെ വരെ തിരഞ്ഞെടുക്കുന്നവര്‍ ഏറെയുണ്ട്. വസ്ത്രത്തിനും മേക്കപ്പിനും മുഖത്തിന്റെ ഭംഗിക്കും യോജിക്കുന്ന ഹെയര്‍സ്‌റ്റൈലുകള്‍ വേണം തിരഞ്ഞെടുക്കാന്‍. പ്രത്യേകരീതിയില്‍ പിന്നിയൊതുക്കി അതില്‍ പൂക്കളും മുത്തും ഒക്കെ നിറച്ച് അലങ്കരിച്ചാവും വധുവിന്റെ മുടി. 

women

ലോകമെങ്ങുമുള്ള ഈ ഹെയര്‍ സ്റ്റൈലിന് 30,000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയുന്നത്. മുടി പിന്നിക്കെട്ടുന്ന രീതി തലമുറകളായി സ്ത്രീകള്‍ കൈമാറിക്കൊണ്ടിരിക്കുന്നു. 

women

ഈ മുടിപ്പിന്നല്‍ ഡിസ്‌നി രാജകുമാരിമാരുടേത് പോലെ ആയാലോ... സിന്‍ഡ്രല, അറോറ, റാപ്പൂണ്‍സല്‍, ഫ്രോസണ്‍ സിനിമയിലെ അന്ന, എല്‍സ... ഇവരുടെയെല്ലാം മുടിപ്പിന്നലുകള്‍ വിവാഹദിനത്തിലെ രാജകുമാരിമാരുടെ തലമുടിയില്‍ പരീക്ഷിച്ചാലോ...

women

എല്‍വീരാ ജോണ്‍സണ്‍ എന്ന സ്വീഡിഷ് ഹയര്‍സ്‌റൈലിസ്റ്റാണ് പല വധുക്കളുടെയും തലമുടിയെ ഡിസ്‌നി രാജകുമാരിമാരുടേത് പോലെ അണിയിച്ചൊരുക്കുന്നത്. തന്റെ തന്നെ നീളന്‍ മുടിയില്‍ പലതരം സ്റ്റൈലുകള്‍ പരീക്ഷിച്ച ശേഷമാണ് എല്‍വീര വധുക്കളുടെ മുടിയില്‍ ഇവ ഒരുക്കുന്നത്. 

women

ഡിസ്‌നി പ്രിന്‍സസിന്റെ ഹെയര്‍സ്റ്റൈലുകള്‍ തനിക്ക് അത്ര പ്രിയമാണെന്നും അവയ്‌ക്കൊരു ക്ലാസിക്കല്‍ ലുക്കുണ്ടെന്നുമാണ് എല്‍വീരയുടെ അഭിപ്രായം. എല്‍വീരയുടെ ഓരോ ഹെയര്‍ സ്‌റ്റൈലും ഏതെങ്കിലുമൊരു ഡിസ്‌നി രാജകുമാരിയെ ഓര്‍മിപ്പിക്കുമെന്നാണ് അവരുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് പറയുന്നത്. 

women

37,000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ എല്‍വീരയുടെ ഈ ഹെയര്‍സറ്റൈലിന്റെ ആരാധകര്‍. മുടി അണിയിച്ചൊരുക്കിയ ശേഷം അതിന്റെ ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കാന്‍ എല്‍വീര മറക്കാറില്ല. ആ ചിത്രങ്ങള്‍ കണ്ട് സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ഏറെയുണ്ടെന്ന് അവര്‍ പറയുന്നു.

മുടി എങ്ങനെയാണ് ഭംഗിയായി സ്‌റ്റൈലായി കെട്ടേണ്ടത് എന്നതിന്റെ വീഡിയോകളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Swedish Woman Does Braided Hairstyles That Look Straight Out Of A Disney Princess