'ഹോ! എന്തൊരു ചൂട്...' നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഇതാണിപ്പോള്‍ പറച്ചില്‍. ചൂടില്‍ പുകഞ്ഞുപോകുന്ന ഔട്ട്ഫിറ്റുകള്‍ മാറ്റിവെച്ച് 'ഈസി ബ്രീസി' ഔട്ട്ഫിറ്റുകള്‍ പരീക്ഷിക്കേണ്ട കാലമാണിത്. എത്ര ചൂടിലും ശരീരോഷ്മാവ് ബാലന്‍സ് ചെയ്യുന്ന, എളുപ്പത്തില്‍ ക്യാരി ചെയ്യാവുന്ന വസ്ത്രങ്ങളാണിവ. ട്രെന്‍ഡിയും ദിവസവും ഉപയോഗിക്കാവുന്നതുമായ ഈസി ബ്രീസി വസ്ത്രങ്ങളെ പരിചയപ്പെടാം.

ട്യൂണിക്, മിഡി ഡ്രസ്, മാക്‌സി ഡ്രസ്, കഫ്താന്‍ തുടങ്ങിയ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും സുഖപ്രദമായവ. ഫ്രീസൈസിലുള്ളവയാണ് ഇവയില്‍ കൂടുതലും. എല്ലാത്തരം ശരീരപ്രകൃതിയുള്ളവര്‍ക്കും ഒരുപോലെ യോജിക്കുന്ന വസ്ത്രങ്ങള്‍. ഓഫീസിലും ഷോപ്പിങ്ങിനും പാര്‍ട്ടികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാക്കാനുമാവും.

കോട്ടണ്‍, മസ്ലിന്‍, ലിനന്‍, സാറ്റിന്‍ തുടങ്ങിയ ഫാബ്രിക്കുകളില്‍ ഈസി ബ്രീസി വസ്ത്രങ്ങള്‍ ലഭ്യമാണ്. ലെയറിങ് ചെയ്തും സ്‌റ്റൈല്‍ മാറ്റിയും ഇവയെ പുനരുപയോഗം ചെയ്യാം. കോക്ടെയില്‍ പാര്‍ട്ടികളില്‍ തിളങ്ങിനില്‍ക്കാനും ഈ മനോഹരമായ ഔട്ട്ഫിറ്റുകള്‍ക്കാകും. അക്‌സസറീസ് ഇല്ലാതെയും കണ്ടംപററി ജൂവലറിയോടൊപ്പവും ഇവ ഉപയോഗിക്കാം. ന്യൂഡ് മേക്കപ്പാണ് കൂടുതലും അനുയോജ്യം. ചെറി ലിപ്സിറ്റും ഐ ഹൈലൈറ്റിങ്ങുമെല്ലാം ആഘോഷങ്ങളനുസരിച്ച് ഇവയോടൊപ്പം ചെയ്യാം. ഇടുന്നയാളിന്റെ കംഫര്‍ട്ടിനനുസരിച്ച് വസ്ത്രത്തിന്റെ ലുക്ക് മാറ്റിയെഴുതാം.

അലസ മനോഹരിയായി

women
ലിസി ജെ. ജോസഫ്

ഈസി ബ്രീസി വസ്ത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഡിസൈനറാണ് ലിസി ജെ. ജോസഫ്. വെറും രണ്ടു മാസമേ ആയുള്ളൂവെങ്കിലും ലിസിന്റെ ഓണ്‍ലൈന്‍ സ്റ്റോറിന് വലിയ ആരാധകരാണുള്ളത്. ഫാഷന്‍ ഡിസൈനിങ് പഠിക്കാതെ വെറും ആഗ്രഹം കൊണ്ട് ഡിസൈനറായ ആളാണ് താനെന്ന് ലിസ് പറയും. ഏതവസരത്തിലും ധരിക്കാന്‍ കഴിയുന്ന ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങളാണ് ലിസിന്റെ ഡിസൈനില്‍ വിരിയുന്നത്. സിംപ്ലിസിറ്റിയാണ് ഈ വസ്ത്രങ്ങളുടെ പ്രത്യേകത. പര്‍പ്പിള്‍ മസ്ലിന്‍ ഫാബ്രിക്കില്‍ തീര്‍ത്ത ഈസി ബ്രീസി മാക്‌സി ഡ്രസ് വലിയ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

ഹാള്‍ട്ടര്‍ നെക്കിലുള്ള പര്‍പ്പിള്‍ ടൈ ആന്‍ഡ് ഡൈ ചെയ്ത മസ്ലിന്‍ ഡ്രസ് ലാവന്‍ഡര്‍ പൂക്കളെപ്പോലെ നിങ്ങളെ മനോഹരിയാക്കി മാറ്റും. റൗണ്ട് നെക്കിലുള്ള അസിമെട്രിക്കല്‍ ലിനന്‍ ട്യൂണിക് ചൂടുകാലത്ത് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണ്. സാല്‍മണ്‍ കളറിലുള്ള വി നെക്ക് ഫ്‌ളയേഡ് മാക്‌സി ഡ്രസും എത്ര സിംപിളാണ്. ചന്ദേരി കോട്ടണിലും ലിനനിലും ആവശ്യാനുസരണം ഇത്തരം ഡ്രസുകള്‍ തിരഞ്ഞെടുക്കാം.

Content Highlights: summer fashion trends easy breezy outfits