റുത്ത് നീണ്ട തലമുടിയെ വാഴ്ത്തിപ്പാടിയ കാലമൊക്കെ കഴിഞ്ഞു. സൗന്ദര്യത്തിന്റെ അളവുകോലായി കണ്ട നീണ്ട മുടിയെ കത്രികശബ്ദത്തില്‍ മുറിച്ചിട്ടുകൊണ്ട് കാഴ്ചപ്പാടുകളെ മാറ്റിയെഴുതുകയാണ് ന്യൂജെന്‍ പിള്ളേര്‍. ഒരു മാറ്റം ആഗ്രഹിക്കുന്നവരുടെ കണ്ണ് ആദ്യമെത്തുക ഹെയര്‍കട്ടിങ് എന്ന ഐഡിയയിലേക്കാണ്. സീരീസുകളിലും സോഷ്യല്‍ മീഡിയയിലും ഷോര്‍ട്ട് ഹെയര്‍സ്‌റ്റൈലുകള്‍ അടക്കിവാഴുകയാണ്.

തലമുടിഭാരത്തിന്റെ ആകുലതകള്‍ ഇല്ലാതായതോടെ മുടി സംരക്ഷണവും എളുപ്പത്തിലായെന്ന് മുടി മുടിച്ചവര്‍ പറയും. ഓഫീസില്‍ പോകുന്നവര്‍ക്കും കോളേജ് കുട്ടികള്‍ക്കും സൗകര്യപ്രദവും ഷോര്‍ട്ട് ഹെയര്‍ സ്‌റ്റൈലുകളാണ്. യുവത്വത്തിന്റ പ്രസരിപ്പും ആവേശവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ചില ഷോര്‍ട്ട് ഹെയര്‍സ്‌റ്റൈല്‍സ് പരീക്ഷിച്ചു നോക്കാം.

ആംഗിള്‍ ബോബ്

എഴുപത് അടക്കിവാണിരുന്ന ട്രെന്‍ഡായിരുന്ന ബോബ് കട്ട് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു. പക്ഷേ, ചില വ്യത്യാസങ്ങളോടെയാണെന്നു മാത്രം.

ആംഗിള്‍ ബോബാണ് അതിലൊന്ന്. മുടി നീളം കുറച്ച് ബോബ് ചെയ്ത ശേഷം മുന്‍ഭാഗത്ത് കുറച്ച് മുടി ഒരു സൈഡിലേക്ക് വലിച്ചുവെയ്ക്കുന്നതാണ് ആംഗിള്‍ ബോബ്. ചെവിയുടെ പിന്നിലേക്ക് മുടി ചീകിയിടുകയാണെങ്കില്‍ മുഖം കൂടുതല്‍ വ്യക്തമായി കാണുന്ന സ്‌റ്റൈലാണിത്. ലെയര്‍ഡ് ബോബും ശ്രദ്ധിക്കപ്പെടുന്ന ഹെയര്‍കട്ടാണ്.

ബോബ് വിത്ത് ബാംഗ്സ്

ഷോര്‍ട്ട് ബോബ് ചെയ്ത മുടിയില്‍ സൈഡ് ബാങ്സ് കൊടുക്കുന്ന ഹെയര്‍ സ്‌റ്റൈലാണിത്. ചുരുണ്ട മുടിയുള്ളവര്‍ക്ക് ക്ലാസിക് കള്‍ലി ബോബും ഈ ട്രെന്‍ഡിനൊപ്പം ഫോളോ ചെയ്യാവുന്നതാണ്. ബ്ലോണ്ട് ബോബ് വിത്ത് ഡാര്‍ക് എന്‍ഡ്സിനായി ബ്ലോണ്ട് ബോബ് ചെയ്ത മുടിയുടെ അറ്റത്ത് ബ്ലാക് ഹൈലൈറ്റ് ചെയ്തുകൊടുക്കാം. റൂട്ടില്‍ ബ്ലാക്ക് നിലനിര്‍ത്തി ബാക്കി കളര്‍ ചെയ്യുന്നതും സ്‌റ്റൈലാണ്.

ബ്ലോണ്ട് ബസ് കട്ട്

മുടി പറ്റെ വെട്ടി കളര്‍ ചെയ്യുന്ന രീതിയാണിത്. പ്ലാറ്റിനം ബ്ലോണ്ട് ചെയ്ത് കൂടുതല്‍ സ്റ്റൈലിഷാകാം. മിനിട്ടുകള്‍ കൊണ്ട് റെഡിയാകാമെന്നാണ് ഇതിന്റെ ഗുണം. മുടി മുഴുവന്‍ കളയേണ്ട ആവശ്യമില്ല. അത്രയും ചെറുതാക്കിനിര്‍ത്തിയാണ് ഈ സ്‌റ്റൈലില്‍ മുടി മുറിക്കുന്നത്.

പിക്സി വിത് ഡീപ് സൈഡ് പാര്‍ട്ട്

സൈഡ് പാര്‍ട്ടില്‍ മുടി പറ്റെ മുറിച്ചുകൊണ്ട് ഒരു സൈഡിലേക്ക് മുടി മുറിച്ചിടുന്ന രീതിയാണ്. മുടിയുടെ കട്ടി കൂടുതല്‍ തോന്നിക്കാന്‍ പലയളവില്‍ മുടി മുറിച്ചിടാം. അരികുകള്‍ മാത്രം ഹൈലൈറ്റ് ചെയ്തു മുടി സുന്ദരമാക്കാം. പര്‍പ്പിളും റെഡും ഹൈലൈറ്റ് ചെയ്യാം.

Content Highlights:  Stylish Hairstyles and Haircuts trends