വേനല്‍ നമ്മുടെ വാര്‍ഡ്രോബിനെ മാറ്റി മറിക്കാറുണ്ട്. അതിന് ഒരു പ്രചോദനം വേണമെന്ന് തോന്നുന്നുണ്ടോ, സോനം കപൂര്‍ നല്‍കും ടിപ്‌സ്. 

സോനം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബാനി ഡ്രെസ്സ് ഫാഷന്‍ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. സ്ലീക്ക് ഹെയര്‍ഡൂവും സിമ്പിള്‍ ആന്‍ഡ് ട്രെന്‍ഡി വസ്ത്രവും ചേര്‍ന്ന് സോനത്തിന് ഒരു ക്യൂട്ട് ലുക്കും നല്‍കുന്നുണ്ട്. 

വസ്ത്രം വളരെ കംഫര്‍ട്ടബിളാണെന്നും പോസ്റ്റിനൊപ്പം താരം കുറിക്കുന്നുണ്ട്.  

 
 
 
 
 
 
 
 
 
 
 
 
 

The best dress to chill in from @bhaane 📸 @anandahuja #bhaane ships worldwide

A post shared by Sonam K Ahuja (@sonamkapoor) on

വൈറ്റില്‍ വീതിയുള്ള സ്‌ട്രൈപ്പുകളുള്ള കോട്ടണ്‍ ആങ്കിള്‍ ലെങ്ത് ഡ്രെസ്സാണ് താരമണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന്റെ മുമ്പിലും വശങ്ങളിലും നീ ലെങ്തില്‍ സ്ലിറ്റുകളുമുണ്ട്. അരയില്‍ ബ്രെയ്ഡ് വെയ്സ്റ്റ് ബാന്‍ഡും നല്‍കിയിട്ടുണ്ട്. വേനലിനിണങ്ങുന്ന രീതിയില്‍ ലൂസ് ഡ്രെസ്സാണ് ഇത്.

Content Highlights: Sonam Kapoor gives us some summer fashion tips