സ്‌കാര്‍ വേദികള്‍  ഫാഷന്‍ റാംപുകള്‍ കൂടിയാണ്. 93-ാമത് അക്കാഡമി അവാര്‍ഡിന്റെ റെഡ്കാര്‍പ്പെറ്റില്‍ ഇത്തവണ തിളങ്ങിയവരില്‍ ഒരാള്‍ നടി റെജീന കിങ്ങാണ്. കിങ്ങിന്റെ ബ്ലൂമെറ്റാലിക്ക് ഗൗണിലായിരുന്നു ഫാഷന്‍ ലോകത്തിന്റെ മൊത്തം കണ്ണുകളും.

സ്ലീവുകള്‍ ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെ ഒരുക്കിയ ലൂയിസ് വ്യൂട്ടണ്‍ ബ്രാന്‍ഡ് ഡ്രെസ്സിലാണ് കിങ്ങ് എത്തിയത്. ഒരു പ്രതിമയെപ്പോലെ തോന്നുന്നു എന്നാണ് സ്വന്തം ചിത്രങ്ങള്‍ പങ്കുവച്ച് കിങ്ങ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ഈ ഗൗണിന്റെ പ്രത്യേകത ഇതൊന്നുമല്ല. ലോക റെക്കോര്‍ഡ് തീര്‍ക്കുന്ന അത്രയും എണ്ണം 'സ്വരോസ്‌കി ക്രിസ്റ്റലു'കളാണ് ഈ വസ്ത്രത്തില്‍ പതിച്ചിരുന്നത്. 62,000 സീക്വന്‍സ്, 3,900 പെയ്ല്‍ സ്പാര്‍ക്ക്‌ളിങ് സ്റ്റോണ്‍സ്, 4500 ഡാര്‍ക്കര്‍ സ്‌റ്റോണ്‍സ്, 80 മീറ്റര്‍ ചെയിന്‍ സ്റ്റിച്ചിങ്ങ് എന്നിവ നല്‍കിയാണ് ഈ വസ്ത്രത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. 

140 മണിക്കൂറുകൊണ്ടാണ് വസ്ത്രം പൂര്‍ത്തിയാക്കിയതെന്ന് ലൂയിസ് വ്യൂട്ടണിലെ ക്രിയേറ്റീവ് ഡയറക്ടറായ നിക്കോളാസ് ഗെഷെയര്‍ പറയുന്നു.

Content Highlights: Regina King’s Oscar 2021 dress had 62,000 sequins and took 140 hours to make