കൊറോണക്കാലമായിട്ടും ഫേസ്മാസ്‌കുകളില്ലാതെ ആഘോഷമായാണ് ഇത്തവണത്തെ ഓസ്‌ക്കര്‍ ചടങ്ങുകള്‍ അരങ്ങേറിയത്. സിനിമാപ്രേമികളുടെ മാത്രമല്ല ഫാഷന്‍ ആരാധകരുടെയും കണ്ണ് ഓസ്‌ക്കര്‍ റെഡ്കാര്‍പ്പറ്റിലായിരുന്നു. ഏറ്റവും മനോഹരമായ വസ്ത്രങ്ങളും പുത്തന്‍ ട്രെന്‍ഡുകളും അഴകുവിരിച്ച ഓസ്‌ക്കര്‍ ചടങ്ങില്‍  ഫാഷന്‍ പ്രേമികളുടെ മനസ്സുകീഴടക്കിയ ചില ഔട്ട്ഫിറ്റുകള്‍ ഇവയാണ്.

women

സെന്‍ഡേയ മാരി സോര്‍മെര്‍ കോള്‍മാന്‍  അണിഞ്ഞ മഞ്ഞ ഗൗണാണ് ഓസ്‌ക്കറില്‍ ഫാഷന്‍ ആരാധകരുടെ മനസ്സ് കീഴടക്കിയ ഔട്ട്ഫിറ്റിലൊന്ന്. ഫ്‌ളൂറസെന്റ് മഞ്ഞ നിറത്തിലുള്ള വലെന്റീനോ ബ്രാന്‍ഡ് ഷിഫോണ്‍ ഡ്രെസ്സാണ് സെന്‍ഡേയ അണിഞ്ഞത്. 

women

നടി കാരി മള്ളിഗന്‍ അണിഞ്ഞ കോര്‍ട്ട് ഗൗണിനാണ് ഫാഷന്‍ ആരാധകര്‍ ഈ വര്‍ഷത്തെ മികച്ച ഔട്ട്ഫിറ്റിനുള്ള അവാര്‍ഡ് നല്‍കിയതെന്ന് തോന്നുന്നു. ഗോള്‍ഡന്‍ നിറത്തില്‍ നിലത്ത് നീണ്ട് കിടക്കുന്നതരത്തിലുള്ള ബാള്‍ സ്‌കര്‍ട്ടായിരുന്നു ഇതിന്റെ പ്രത്യേകത. ഗോള്‍ഡന്‍ ഓറഞ്ച് നിറങ്ങള്‍ മാറിമാറി പ്രതിഫലിക്കുന്ന സ്വീക്വന്‍സുകള്‍ പതിച്ച് മനോഹരമാക്കിയ ഗൗണാണ് ഇത്. 

women

അര്‍മാനി പ്രിവീ ഡിസൈനര്‍ ബ്രാന്‍ഡിലുള്ള റെഡ് ടുള്ളി ഗൗണ്‍ അണിഞ്ഞ നടി അമാന്‍ഡ സെയ്‌ഫ്രൈഡ് പഴയ ഹോളിവുഡ് ഗ്ലാമര്‍ ഔട്ട്ഫിറ്റുകളെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. റഫിളുകളും പ്ലംജിങ് നെക്ക്‌ലൈനും ഗൗണിനെ മനോഹരമാക്കുന്നുണ്ട്.

women

റെഡ്കാര്‍പറ്റിലെ കിങ് ഗൗണ്‍ നടി റജീന കിങ്ങിന്റേതായിരുന്നു. 62,000 സീക്വന്‍സ്, 3,900 പെയ്ല്‍ സ്പാര്‍ക്ക്‌ളിങ് സ്റ്റോണ്‍സ്, 4500 ഡാര്‍ക്കര്‍ സ്‌റ്റോണ്‍സ്, 80 മീറ്റര്‍ ചെയിന്‍ സ്റ്റിച്ചിങ്ങ് എന്നിവ നല്‍കി 140 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത് മെറ്റാലിക്ക് ഗൗണിലാണ് കിങ്ങ് തിളങ്ങിയത്. 

women

പുരസ്‌ക്കാരനേട്ടത്തിലും ഫാഷനിലും ഒരുപോലെ തിളങ്ങിയത് ഗായികയായ ഗബ്രിയേല സര്‍മിന്റോ വില്‍സണാണ് (H.E.R). എല്ലാവരും ഗൗണ്‍ അണിഞ്ഞ് എത്തിയപ്പോള്‍ കൊബാള്‍ട്ട് ബ്ലൂവിലുള്ള ഓര്‍ണമെന്റഡ് ഫ്‌ളേര്‍ഡ് ജംപ്‌സ്യൂട്ടായിരുന്നു താരത്തിന്റെ വേഷം. ഹൂഡഡ് കേപ്പും ഒരു നെക്ക് ഹാള്‍ഡട്ടറും സ്യൂട്ടിനൊപ്പം അണിഞ്ഞിരുന്നു. 

women

നടി ആഞ്ചല ബാസ്സെറ്റ് അണിഞ്ഞ റെഡ് ഓഫ് ഷോര്‍ഡര്‍ ഗൗണും പുരസ്‌ക്കാരവേദിയിലെ താരമായി. ഡ്രേപ്പ്ഡ് ഓര്‍ഗന്‍സ ഷോള്‍ഡറുകളും ഹൈ സ്ലിറ്റും ഉള്ള ലോംങ് ട്രെയിന്‍ ഗൗണിന് ഫാഷന്‍ പ്രേമികളുടെ നൂറ് മാര്‍ക്ക് ഉറപ്പ്

women

ഹാലി ബെറിയുടെ സ്ട്രാപ്പ്ലെസ്സ് ലാവന്‍ഡര്‍ ഗൗണ്‍ ഒരു സിന്‍ഡ്രല ലുക്ക് നല്‍കുന്നതാണ്. മുന്നിലെ ബോയും സ്വീറ്റ് ഹാര്‍ട്ട് നെക്ക് ലൈനും ചേര്‍ന്ന് ഒരു കംപ്ലീറ്റ് പ്രിന്‍സസ് ഗൗണ്‍ ഫീലാണ് തോന്നിക്കുന്നത്. 

women

ഒരു ഡിസ്‌ക്കോ ബാളില്‍ തിളങ്ങാന്‍ എന്ന പോലെയാണ് നടി മാര്‍ഗോട്ട് റോബി അണിഞ്ഞ ലോംഗ് ഫ്‌ളോറല്‍ എ ലൈന്‍ ഗൗണ്‍. സ്ട്രാപ്പ് സ്ലീവും സില്‍വറും ഗോള്‍ഡും ചേര്‍ന്ന് നിറവുമാണ് ഗൗണിന്റെ പ്രത്യേകത.

Content Highlights: Oscar red carpet best fashion outfits