മേരിക്കയുടെ പുതിയ ഭരണ സമിതി സ്ഥനമേല്‍ക്കുമ്പോള്‍ തിളങ്ങി നിന്നത് വൈസ്പ്രസിഡന്റായ കമലാ ഹാരിസ് മാത്രമല്ല, എല്ല എംഹോഫ് എന്ന ഇരുപത്തിരണ്ടുകാരിയിലായിരുന്നു ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍. രണ്ടാനമ്മയായ കമലാ ഹാരിസിനൊപ്പം ചടങ്ങിനെത്തിയ എല്ലയുടെ ക്ലാസിക് കോട്ടിലായിരുന്നു ഫാഷന്‍ പ്രേമികളുടെ നോട്ടം. രണ്ടാനമ്മ കമലാ ഹാരിസിനേക്കാള്‍ തിളങ്ങിയത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളിലേറെയും. എല്ലയെ വൈറ്റ് ഹൗസിലെ ഫാഷന്‍ ഐക്കണായി ട്വിറ്ററില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹോളിവുഡ് താരങ്ങള്‍ വരെ എല്ലയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

എല്ല അണിഞ്ഞ ബെഡാസെല്‍ഡ് മിയു മിയു കോട്ടാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരിക്കുന്നത്. ചെക്ക് പ്രിന്റുള്ള ഈ ജാക്കറ്റില്‍ ഷോള്‍ഡറില്‍ ഗോള്‍ഡന്‍ എംബ്രോയിഡറി വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. ബേത്‌ഷെവ ഹേ ഡിസൈന്‍ ചെയ്ത വലിയ വൈറ്റ് കോളറുള്ള ബര്‍ഗണ്ടി ഡ്രസ്സിനൊപ്പമാണ് കോട്ട് അണിഞ്ഞിരിക്കുന്നത്. 

women

പാര്‍സന്‍സ് സ്‌കൂള്‍ ഓഫ് ഡിസൈന്‍സിലെ ഫാഷന്‍ ഡിസൈനിങ്ങ് വിദ്യാര്‍ഥിനിയാണ് എല്ല. ഈ വ്യത്യസതമായ ലുക്ക് ഒരുക്കാന്‍ സഹായിച്ചത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ജില്‍ ലിങ്കണും ജോര്‍ദാനുമാണ്. 

എന്തുകൊണ്ടാണ് സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച് ചടങ്ങിലെത്താതിരുന്നത് എന്ന് അമേരിക്കന്‍ മാധ്യമമായ ഗരാജിന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് എല്ല നല്‍കിയത്.  'എന്റെ സ്‌റ്റൈലും ഞാന്‍ ചെയ്യുന്ന ഫാഷനും കുറച്ചു വ്യത്യസ്തമാണ്. എന്നാല്‍ ഇത്രയും മഹത്തായ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അതിനനുസരിച്ച് അവിസ്മരണീയമായ ലുക്കില്‍ എത്തണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.' 

women

എല്ലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ധാരാളം ആരാധകരുണ്ട്. സ്വയം ഡിസൈന്‍ ചെയ്ത വ്യത്യസ്തമായ ധാരാളം വസ്ത്രങ്ങള്‍ എല്ല തന്റെ അക്കൗണ്ടില്‍ പങ്കുവയ്ക്കാറുണ്ട്.കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്റെയും ആദ്യ ഭാര്യ കെര്‍സ്റ്റിന്‍ എംഹോഫിന്റെയും മകളാണ് എല്ല.

Content Highlights: Netizens call Kamala Harris’ stepdaughter a ‘style icon’