ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും മാറിക്കൊണ്ടേയിരിക്കും. നെയില്‍ ആര്‍ട്ടിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. ഒറ്റനിറത്തില്‍ നഖങ്ങളെ അലങ്കരിച്ചിരുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞതാണ്. പല നിറത്തില്‍ പല ഡിസൈനില്‍ നഖങ്ങളില്‍ നെയില്‍പോളിഷ് അണിയാന്‍ സുന്ദരിമാര്‍ മത്സരിക്കുന്ന കാലമാണിത്. അവര്‍ക്കിടയിലേക്കാണ് കലാകാരിയായ ഡെയിന്‍ യൂണ്‍ തന്റെ ഞെട്ടിക്കുന്ന നെയില്‍ ആര്‍ട്ടുമായി എത്തിയിരിക്കുന്നത്.

നെയില്‍ പോളിഷും തലമുടിയും എന്ന് ചിന്തിക്കുമ്പോഴേ ആദ്യം മനസ്സിലേക്കെത്തുക നഖങ്ങളില്‍ പുരട്ടിയ  ഉടനെ തലമുടിയില്‍ തട്ടി അലങ്കോലമായ നെയില്‍ പോളിഷാവും. എന്നാല്‍, ഡെയ്ന്‍ യൂണിന് തലമുടിയും നഖത്തെ അലങ്കരിങ്കാനുള്ളതാണ്. 'സെല്‍ഫി നെയില്‍സ്' എന്ന ഏറ്റവും പുതിയ നെയില്‍ ആര്‍ട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡെയ്ന്‍ പങ്കുവച്ചിരിക്കുന്നത്‌.

ഓരോ നഖവും ഓരോ മുഖങ്ങളാണ്. അവയെ അലങ്കരിച്ച് കോലന്‍ മുടിയിഴകളും. തന്റെ തന്നെ പ്രതിരൂപങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് സെല്‍ഫി നെയില്‍സിനെ ഡെയ്ന്‍ പരിചയപ്പെടുത്തിയത്. ഓരോ നഖത്തിനും ഓരോ ഭാവമാണ്.ചിരിയും വിഷാദവും ദുഖവുമെല്ലാം ഇവയിലുണ്ട്.

 

Say hi🖐🏻 to Dain1, Dain2, Dain3, Dain4... painted all by myself @designdain 🎨

A post shared by Dain Yoon 윤다인 (@designdain) on

ഇതാദ്യമായല്ല നെയില്‍ ആര്‍ട്ടിലൂടെയോ ബോഡി പെയിന്റിംഗിലൂടെയോ ഡെയ്ന്‍ അമ്പരപ്പിക്കുന്നത്. മണിക്കൂറുകള്‍  ചെലവിട്ട് തന്റെ ശരീരത്തില്‍ ഡെയ്ന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

dain yoon
photo:instagram/dainyoon

 

dain yoon
photo:instagram/dainyoon