കൊച്ചി: ദേ .... മഴയെത്തി, സാമൂഹിക അകലത്തിന്റെ കാലത്തും ഫാഷൻ ഡയറിയൊന്നു അപ്‌ലിഫ്റ്റ് ചെയ്തുവെക്കണ്ടേ? സമ്മർ കളക്ഷൻസ് എല്ലാം തത്കാലത്തേക്ക് വാർഡ്രോബിലേക്ക് തിരികെ വയ്ക്കാം.

മഴക്കാല വസ്ത്രങ്ങളുടെ ഫാബ്രിക്കുകൾ പ്രത്യേകം ശ്രദ്ധിക്കണം. കനം കുറഞ്ഞതും എളുപ്പത്തിലുണങ്ങുന്നതുമായ തുണിത്തരങ്ങൾ ഇനിയണിയാം. കൂടെ ട്രെൻഡി മാസ്കും കൂടിയായാൽ കളറാകും.

സിമ്പിളാകാം

കോട്ടൺ, സാറ്റിൻ ഷർട്ടിനൊപ്പം ലിനൻ പാന്റ്സുമായാൽ ഓഫീസിൽ അടിപൊളിയായി തയ്യാറാകാം. റിലാക്സ്ഡ് കുർത്തകളും എടുത്തുവെച്ചോളൂ. കുപ്രോ ഫാബ്രിക്കുകളും കൂടുതൽ ഉപയോഗിക്കാം. പ്രിൻറുകളും പേസ്റ്റൽ നിറങ്ങൾക്കും പ്രാധാന്യം കൊടുക്കാം. പ്രകൃതിദത്ത തുണിത്തരങ്ങൾക്കും മുൻഗണന വേണം. മഴക്കാല പ്രശ്നങ്ങളെ അവ പരിധി വരെ ചെറുക്കും.

ഇറുകിയ വസ്ത്രങ്ങൾക്കു നോ പറയണം. ലൈംഗ്രീൻ, ബേബി ബ്ലൂ, പിങ്ക് നിറങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞ് ട്രെൻഡിനൊപ്പം കൂടാം. ഷിഫോൺ ജാക്കറ്റുകൾ ഈ സീസണിന് പറ്റിയതാണ്. ജീൻസിന്റെ ഉപയോഗം കുറയ്ക്കാം.

നിർബന്ധമെങ്കിൽ ത്രീ ഫോർത്ത്, ആങ്കിൾ ലെങ്ത് എന്നിവയാവാം. ഈർപ്പമില്ലാതെ ഉണക്കിയുപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ.

മാർഫണിയാം

വർക്ക് ഫ്രം ഹോമാണോ? വൈറ്റ് ലിനൻ ഷർട്ടിനൊപ്പം ഗ്രേ കളർ മാർഫണിഞ്ഞു ട്രെൻഡിയാകാം. മാസ്കും സ്കാർഫും ചേർന്ന പുതിയ രൂപമാണ് മാർഫ്. ഇടുപ്പിനൊപ്പം സ്കാർഫുപോലെ വിടർത്തിയിടാം. ഇയർ ബാൻഡുചെയ്യുകയുമാവാം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഇവ. 200 രൂപ മുതൽ ലഭ്യമാണ്. മാസ്കും മാർഫും നനഞ്ഞത് ഉപയോഗിക്കരുത്

ഒരുങ്ങാം, മഴക്കാലത്തിനായി

മഴക്കാലത്തെ ഏറ്റവും സീസൺ ഫ്രണ്ട്‌ലി വസ്തങ്ങൾ കോട്ടണിലും ലിനനിലും തീർത്തതാണ്. നിറം ഇളകുന്നതും കടുത്ത നിറങ്ങളും മാറ്റിവെക്കാം. ഇറക്കം കൂടിയ ബോട്ടം വെയറുകൾക്കും സ്ഥാനമില്ല. ആങ്കിൾ ലെങ്ത് പാൻറുകളും ട്രൗസറുകളും തിരഞ്ഞെടുക്കണം. നേവി ബ്ലൂ, ഗ്രേ എന്നിവയുടെ വിവിധ ഷേയ്ഡ്സ് ‘കൂൾ ലുക്ക്’ തരും. കൊച്ചിയുടെ മഴക്കാലത്തിന് ഇലാസ്റ്റിക് ബോട്ടം വെയറുകൾ പ്രയോജനപ്പെടും.

-ഹരി ആനന്ദ്

ഫാഷൻ ഡിസൈനർ


ലിനൻ ഡ്രസ്സുകൾ എന്റെ പേഴ്സണൽ ഫേവറിറ്റാണ്. വൈറ്റ് ലിനൻ കുർത്തിക്ക് ഏതു സീസണിലും ഒരു എലഗൻസുണ്ട്

-ഇഷ ഹക്കിം

ബിരുദ വിദ്യാർഥി, സെയ്ന്റ് തേരേസാസ് കോളേജ്

Content Highlights:monsoon fashion Trends