പ്പോള്‍ കൊറോണയാണ് ലോകമെങ്ങുമുള്ള പ്രധാനസംഭവം. ഫേസ്മാസ്‌കും ഹാന്‍ഡ്‌സാനിറ്റൈസറുമെല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സിനിമയിലും സീരിയലിലുമെല്ലാം താരങ്ങള്‍ മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നെ ഫാഷന്‍ ഇന്‍ഡസ്ട്രി എന്തിന് മാറി നില്‍ക്കണം. മാസ്‌കുകള്‍ തന്നെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡാകുകയാണ്.

fashion

ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ നടന്ന ഫാഷന്‍ ഷോയിലാണ് വസ്ത്രങ്ങള്‍ക്ക് ചേരുന്ന ഡിസൈനര്‍ മാസ്‌കുകളണിഞ്ഞ് മോഡലുകള്‍ റാമ്പിലെത്തിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് മോഡലുകള്‍ക്കും മാസ്‌ക് നല്‍കിയത്. 

fashion

ഫാഷന്‍ ഷോയിലൂടെ ആളുകള്‍ക്ക് സന്തോഷം നല്‍കുക, ഒപ്പം കൊറോണവൈറസിനെതിരെ ബോധവത്ക്കരണവുമാണ് ലക്ഷ്യമിട്ടതെന്ന്  ഫാഷന്‍ ഷോയുടെ ചീഫ് ഓര്‍ഗനൈസറായ ലിം യോന്‍ ഹീ പറയുന്നു. 

fashion

'ലോകം മുഴുവന്‍ കൊറോണവൈറസ് ബാധമൂലം കഷ്ടപ്പെടുകയാണ്. മാത്രമല്ല രാജ്യങ്ങളുടെ സാമ്പത്തിക മേഖലയും സാംസ്‌കാരികവും കലാപരവും കായികവുമായ എല്ലാത്തിനെയും അത് ബാധിച്ചിട്ടുണ്ട്. ഇതിനേ മറികടക്കാന്‍ നമ്മളെല്ലാം ഒന്നിച്ച് പോരാടണം. ലീ തുടരുന്നു. 

fashion

പാരീസിലും ഷാങ്ഹായിലും ഇത്തരം മാസ്‌കുകള്‍ തീമായ ഫാഷന്‍ ഷോകള്‍ നടന്നു കഴിഞ്ഞു. ലോകമെങ്ങും ഈ മാതൃക ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഫാഷന്‍ പ്രേമികള്‍.

Content Highlights: Models wearing a colourful range of face masks walk Seoul runway amid Covid-19