വ്യത്യസ്തകളുടെ ആഘോഷമാണ് ഫാഷന്‍. എന്ത്, എങ്ങനെ ധരിക്കണമെന്നു പെണ്‍കുട്ടികള്‍ ഉള്ളറുപ്പോടെ ഉറക്കെപ്പാടുന്ന കാലം. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായി ചില ഔട്ട്ഫിറ്റ് പരീക്ഷണങ്ങളിലേക്ക് ചിറകുവിടര്‍ത്താം. പൂമ്പാറ്റയെപ്പോലെ സുന്ദരിയായൊരുങ്ങാന്‍ സമ്മര്‍ കളക്ഷന്‍സുകളില്‍ ഹിറ്റ് ലിസ്റ്റില്‍ മിനി ഡ്രസുകളെന്നുമുണ്ട്. കൂടാതെ മിനി ഡ്രസുകളിലെ വൈറൈറ്റികളെ അറിയാം.

ബാന്‍ഡോ മിനി ഫ്രോക്ക്

സ്ട്രാപ്പ്ലെസ് ബോഡി ഫിറ്റ് വസ്ത്രങ്ങളിലാണു ബാന്‍ഡോ ഉള്‍പ്പെടുന്നത്. സ്ട്രാപ്പ്ലെസായതിനാല്‍ ശരീരത്തോടു ചേര്‍ന്നിരിക്കുന്ന അപ്പര്‍ ബോഡി ടൈറ്റ് ഫിറ്റിങ്ങാണ് പ്രത്യേകത. ബാന്‍ഡോ വസ്ത്രങ്ങള്‍ നിങ്ങളെ സ്റ്റൈലിഷും കോണ്‍ഫിഡന്റുമാക്കി മാറ്റും. എല്ലാവര്‍ക്കും ഇണങ്ങുന്നതാണ് ഈ സ്‌റ്റൈലിഷ് ഔട്ട് ഫിറ്റ്. ബ്ലാക്ക് ബാന്‍ഡോ ഡ്രസില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളാകാം. കൂടെ ബ്ലാക്ക് ബൂട്ട്സും ഇടാന്‍ മറക്കണ്ട. മിനിമല്‍ മേക്കപ്പ് മതി. ആക്സറീസില്ലാത്തതാണ് ഈ ലുക്കിന് കൂടുതല്‍ അഭികാമ്യം.

ഓഫ് ഷോള്‍ഡര്‍ മിനി ഡ്രസ്

ഷോര്‍ഡറുകളെ എടുത്തുകാണിക്കുന്ന ഇറക്കം കുറഞ്ഞ ബോഡി ഫിറ്റ് വസ്ത്രങ്ങളാണിവ. റഫിള്‍സ് സ്‌ളീവുകളും ബലൂണ്‍ സ്ലീവുകളും ഫുള്‍ സ്ലീവുമെല്ലാം പരീക്ഷിക്കാം. ബോഡി ഫിറ്റിലും സൗകര്യാര്‍ത്ഥം മാറ്റം വരുത്താം. കൂടെ വൈറ്റ് ബൂട്ട്സും യെല്ലോ ഹാന്‍ഡ് ബാഗുമെല്ലാം മികച്ച ആക്സറീസാണ്.

ഷിഫ്റ്റ് ഡ്രസ്

1960-കളില്‍ തരംഗമായ ഫാഷന്‍ ട്രെന്‍ഡാണ് ഷിഫ്റ്റ് ഡ്രസ്. ബോക്സി ടൈപ്പിലുള്ള ഈ വസ്ത്രങ്ങള്‍ കൂടുതലും സ്ലീവ്ലെസാണ്. മെലിഞ്ഞവര്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന വസ്ത്രമാണിത്. മിഡ് ലെങ്സ് ഡസ്റ്റര്‍ ജാക്കറ്റിനൊപ്പവും സ്ലിഗ്ബാക്ക് ഹീല്‍സിനൊപ്പവും ഈ ഡ്രസ് പൊളിക്കും.

ബോഡികോണ്‍ മിനി ഡ്രസ്

ശരീരത്തോട് ഒട്ടിക്കിടക്കുന്ന ടൈറ്റ് ഫിറ്റ് വസ്ത്രങ്ങളാണിവ. സ്ട്രൈച്ചി മെറ്റീരിയലുകളിലാണ് ഈ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. നൈറ്റ്ഔട്ടുകള്‍ക്കും ഹോം പാര്‍ട്ടികള്‍ക്കും മികച്ച ഔട്ട്ഫിറ്റാണിത്. അവര്‍ഗ്ലാസ് ശരീരപ്രകൃതിക്കാര്‍ക്ക് ഏറ്റവും യോജിച്ച വസ്ത്രം . വെഡ്ജുകളും ഡിസൈനര്‍ ഹാന്‍ഡുബാഗുകളും കൂടെയണിയാം.

പെപ്ലം ഡ്രസ്

ഫോര്‍മലായും ട്രെന്‍ഡിയായും ഉപയോഗിക്കാം. അപ്പര്‍ ബോഡി ഫിറ്റും താഴേക്ക് ഫ്‌ളയറുമായ വസ്ത്രമാണിത്. ഫ്‌ലാറ്റ് സാന്‍ഡലുകളും പെന്‍സില്‍ ഹീലുകളും ഈ ഡ്രസിന് അനുയോജ്യം. ട്രെന്‍ഡിയായ മറ്റൊരു മിനി ഡ്രസാണ് ട്യൂബ് ഡ്രസ്. എല്ലാവര്‍ക്കും ഈ വസ്ത്രം ഇണങ്ങും.

Content Highlights: mini dress fashion trends for summer outfits