മൂഹത്തിലെ പ്രശ്‌നങ്ങളിലും സ്ത്രീകളുടെ അവകാശങ്ങളിലും കൃത്യമായ അഭിപ്രായവും തീരുമാനങ്ങളുമുള്ള വ്യക്തിയായാണ് സമൂഹമാധ്യമങ്ങള്‍ ബ്രിട്ടീഷ് പ്രഭ്വി മേഗന്‍ മാര്‍ക്കലിനെ കാണുന്നത്. കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ലോകത്ത് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന വാദം കഴിഞ്ഞ ദിവസം ഗ്ലോബല്‍ സിറ്റിസണ്‍സ് വാക്‌സ് ലൈവില്‍ മേഗന്‍ ഉന്നയിച്ചിരുന്നു. ലൈവില്‍ പങ്കെടുക്കാനെത്തിയ മേഗനെ മറ്റു ചിലര്‍ കൂടി നോട്ടമിട്ടിരുന്നു, ഫാഷന്‍പ്രേമികള്‍. മേഗന്‍ അണിഞ്ഞ ഗൗണും നെക്ലേസുമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം

കാരോലീന ഹെറെറായുടെ കോറല്‍ ഫ്‌ളോറല്‍ ഷര്‍ട്ട് ഡ്രെസ്സാണ് മേഗന്‍ അണിഞ്ഞിരുന്നത്. ലോങ് സ്ലീവും അരയിലെ ബെല്‍റ്റുമാണ് മറ്റ് പ്രത്യേകതകള്‍. എന്നാല്‍ ഈ വസ്ത്രത്തിന്റെ വില  ഒന്നേമുക്കാല്‍ ലക്ഷത്തിനുമുകളിലാണ്. 

ഡ്രെസ്സ് മാത്രമല്ല, അണിഞ്ഞ നെക്ലേസിനുമുണ്ട് പ്രത്യേകത. സ്ത്രീകളുടെ കരുത്തിനെ പ്രതിനിധീകരിക്കുന്ന വിമന്‍ പവര്‍ ചാം നെക്ലേസ് സീരിസിലുള്ളതാണ് ഇത്. സ്വര്‍ണത്തില്‍ തീര്‍ത്ത മാലയുടെ ലോക്കറ്റാണ് സ്ത്രീകളുടെ പ്രതീകമായി രൂപകല്‍പന ചെയ്തിരിക്കുന്നത്. 

വെള്ളികൊണ്ട് പണിത ശേഷം പതിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞതാണ് നെക്ലേസ്.  മുഷ്ടി ചുരുട്ടി കരുത്ത് പ്രകടമാക്കുന്ന ഒരു കൈയുടെ രൂപവും ഫീമെയില്‍ വീനസ് രൂപവും പര്‍പിള്‍ നിറമുള്ള വജ്രവും പതിച്ചതാണ് ലോക്കറ്റ്.

Content highlights: Meghan Markle’s necklace in latest look has a special meaning of women power