രു സ്‌റ്റേറ്റ്‌മെന്റ് വള, നേരിയ സിംപിള്‍ മാല... ഇത് സിംഗിള്‍ പീസ് ആഭരണങ്ങളുടെ കാലം. ശരീരം മുഴുവന്‍ വാരിവലിച്ച് ആഭരണങ്ങളിടുന്നത് ന്യൂജെന്‍ ഗേള്‍സിന് ഇഷ്ടമല്ല. മിനിമലിസ്റ്റിക് സ്റ്റൈലാണ് ട്രെന്‍ഡ്.  

  •  സെമിപ്രഷ്യസ് സ്‌റ്റോണുകളില്‍ തീര്‍ത്ത ലെയേര്‍ഡ് മാലകള്‍ എക്കാലത്തെയും ഫാഷനാണ്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ഈ ട്രെന്‍ഡ് ഏറെ ഇഷ്ടപ്പെടുന്നത്.
  •  തൊണ്ണൂറുകളുടെ ആദ്യ പകുതിയിലെ ഫാഷനായ ചോക്കര്‍ നെക്ക്‌ലേസുകള്‍ രൂപവും ഭാവവും മാറി തിരിച്ചെത്തിയിട്ടുണ്ട്. പാര്‍ട്ടിവെയര്‍, ബ്രൈഡല്‍വെയര്‍ ആഭരണങ്ങളിലാണ് ഇവ മുന്നില്‍.
  •  ലെയേര്‍ഡ് കുന്ദന്‍ നെക്ക്‌ലേസുകളും യോജിച്ച നീളന്‍ കമ്മലുകളും ഫാഷന്‍ പ്രേമികളുടെ കളക്ഷനില്‍ ഒഴിച്ചുകൂടാനാവില്ല. ട്രഡീഷണല്‍-കണ്ടംപററി വസ്ത്രങ്ങളുടെ കൂടെ ഇവ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് തീര്‍ക്കും.
  •  പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് ടെമ്പിള്‍ ജ്വല്ലറി. വിവാഹം, വിശേഷാവസരങ്ങള്‍ തുടങ്ങിയവയില്‍ ട്രഡീഷണല്‍ ലുക്ക് തരാന്‍ ഇവയോളം വരില്ല മറ്റൊന്നും.
  • അധികം പണം മുടക്കാതെ ക്ലാസിയായ ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വരോസ്‌കി ക്രിസ്റ്റല്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം. സ്വരോസ്‌കി ക്രിസ്റ്റലിന് നിറം മങ്ങില്ല. ഇത് ദിവസവും അണിയുകയുമാവാം.  
  • വിവാഹത്തിനു ശേഷം സിംപിളായി അണിയാന്‍ റോസ്‌ഗോള്‍ഡാണ് നല്ലത്. മിനിമലിസ്റ്റിക് സ്റ്റൈലിന് റോസ് ഗോള്‍ഡിനാണ് ഏറെ സ്വീകാര്യത. പേസ്റ്റല്‍ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം അണിയാന്‍ റോസ് ഗോള്‍ഡ് ആണ് മികച്ച ചോയ്‌സ്.
  • കാഷ്വല്‍വെയറില്‍ പല ഷെയ്പ്പിലും വലുപ്പത്തിലുമുള്ള ഹൂപ്‌സ് ഓര്‍ഗാനിക് മെറ്റീരിയലുകളില്‍ തീര്‍ത്ത സ്റ്റഡ്‌സ്, ഡ്രോപ്‌സ് എന്നിവ പരീക്ഷിക്കാം.
  • ഓഫീസ്, ഇന്റര്‍വ്യൂ, കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ തുടങ്ങിയ അവസരങ്ങളില്‍ മുഖത്തിനും വസ്ത്രത്തിനും ഇണങ്ങുന്നതും  സിംപിളുമായ ആഭരണങ്ങളാണ് ഉത്തമം. നേര്‍ത്ത യെല്ലോ/വൈറ്റ്/റോസ് ഗോള്‍ഡ് ചെയിന്‍, ചെറിയ പെന്‍ഡന്റുകള്‍, പേള്‍ മാലകള്‍, അവയ്ക്കു ചേരുന്ന സ്റ്റഡ് അല്ലങ്കില്‍ ഡ്രോപ്‌സ്/ഹൂപ്‌സ് എന്നിവ നന്നായി ചേരും. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Latest Jewelry Trends