നടിയും സംവിധായകയുമായ കൊങ്കണ സെന്‍ ശര്‍മയ്ക്ക് സാരിയോടുള്ള ഇഷ്ടമാണ് അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയെ കാണാനാകുക. ക്ലാസിക്ക് ബ്ലാക്ക് സാരി മുതല്‍ ബ്രൈറ്റ് പിങ്ക് വരെ കൊങ്കണയുടെ വാര്‍ഡ്രോബില്‍ സുരക്ഷിതം. പുതിയ സാരി വാങ്ങിയിട്ട് മാച്ചിങ് ബ്ലൗസ് കണ്ടെത്താനാവാത്തവര്‍ക്ക് ഒരു എളുപ്പ വഴിയാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളിലാണ് കൊങ്കണയുടെ ഈ സൂത്രപ്പണി ഒളിഞ്ഞിരിക്കുന്നത്. ' ചേരുന്ന ബ്ലൗസ് കണ്ടെത്താനായില്ലേ, എങ്കില്‍ മൊത്തം ലുക്കിനെ മാറ്റി മറിക്കുന്ന ഈ കുറുക്കുവഴി പരീക്ഷിച്ചോളൂ' എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
കൊങ്കണ നീലയും ആഷ് കളറും ചേര്‍ന്ന കലങ്കാരി സാരിക്കൊപ്പം ലൈറ്റ് ബ്ലൂ ലിനനര്‍ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. സാരിയുടെ ഒപ്പം ബ്ലൗസ് മാത്രമല്ല ഷര്‍ട്ടും മാച്ചാകും എന്ന് ചിത്രം കാണുന്ന ആര്‍ക്കും തോന്നിപ്പോകും. ഒരു ഇന്‍ഡോ ഫ്യൂഷന്‍ ലുക്കാണ് താരം ഔട്ട്ഫിറ്റില്‍ കൊണ്ടുവന്നിട്ടുള്ളത്.
ഷര്‍ട്ട്- സാരി കോമ്പിനേഷനൊപ്പം റസ്റ്റിക്ക് ലുക്ക് തോന്നുന്ന വളകളും നീളമുള്ള ഒരു നെക്ലെസും താരം അണിഞ്ഞിട്ടുണ്ട്.
Content Highlights: Konkona Sensharma didn't have a matching blouse with her sari, here's the trick