മേരിക്കയിലെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായതിന്‌ ശേഷം കമലാ ഹാരിസിന്റെ ആദ്യ യാത്ര മില്‍വ്യൂക്കീയിലെ പ്രചാരണ യോഗത്തിലേക്കായിരുന്നു. കാറില്‍ നിന്നിറങ്ങുന്ന കമലയുടെ കാലുകളിലേക്കാവും ഫാഷന്‍ പ്രേമികളുടെ കണ്ണുകള്‍ ആദ്യമെത്തിയിട്ടുണ്ടാവുക. സാധാരണ വനിതാ നേതാക്കളെപ്പോലെ സ്യൂട്ടിനൊപ്പം ഹീല്‍സല്ല എന്നത് കാണുന്നവരെ അത്ഭുതപ്പെടുത്തും. കമലാ ഹാരിസ് പകരം അണിഞ്ഞിരിക്കുന്നത് കറുപ്പും വെളുപ്പും നിറത്തിലുള്ള സ്‌നിക്കേഴ്‌സാണ്. 

സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്പും പല പരിപാടികളില്‍ പങ്കെടുക്കുന്ന കമലാ ഹാരിസിന്റെ ചിത്രങ്ങല്‍ അവരുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. അതിലും കാലില്‍ പല നിറത്തിലുള്ള സ്‌നിക്കേഴ്‌സ് തന്നെ. 

kamala

ഇപ്പോഴത്തെ യൂത്തിനൊപ്പം നില്‍ക്കാനുള്ള തന്ത്രമാണിതെന്നാണ് ഫാഷന്‍ നിരീക്ഷകരുടെ അഭിപ്രായം. 2018 ല്‍ കമലാ ഹാരിസ് ദി കട്ടിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ തന്റെ സ്‌നിക്കേഴ്‌സ് പ്രണയത്തെ പറ്റി പറയുന്നുണ്ട്. ചക്ക് ടെയിലറിന്റെ ഒരു വലിയ കളക്ഷന്‍ തനിക്കുണ്ടെന്ന് കമലാ ഹാരിസ് പറയുന്നു. 'കറുപ്പ് ലെതറില്‍ ഉള്ളത്, വെള്ള ലെതര്‍, ലെയ്‌സ് ഉള്ളതും, ഇല്ലാത്തതും, ചൂട് കാലത്തിന് പറ്റിയതും, തണുപ്പു കാലത്തിന് പറ്റിയതും, പാന്റ് സ്യൂട്ട് അണിയുമ്പോള്‍ ഇടാനുള്ളതും.' 

പരമ്പരാഗത ഫാഷന്‍ രീതികളല്ല,  കംഫര്‍ട്ടബിളായ ഫാഷനാണ് തനിക്കിഷ്ടമെന്ന് തെളിയിക്കുകയാണ് കമലാ ഹാരിസ്.

Content Highlights: Kamala Harris prefers comfort over fashion and she loves sneakers