ലസമനോഹരിയായ കഫ്താന്‍ സുന്ദരിയെ കണ്ടിട്ടില്ലേ...? ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത പേര്‍ഷ്യന്‍ വസ്ത്രമാണിത്. ഗര്‍ഭിണിയായിരിക്കെ കരീന കപൂറിന്റെ മെറ്റേണിറ്റി വെയറുകളിലെ 'കഫ്താന്‍' സീരീസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കോവിഡ് കാലം ഹിറ്റ്‌ലിസ്റ്റിലെത്തിച്ച ഈ വസ്ത്രത്തിന്റെ പ്രത്യേകത വീട്ടിലും പുറത്തും ഒരുപോലെ ധരിക്കാന്‍ കഴിയുമെന്നതാണ്. അതുപോലെതന്നെ പല രീതിയില്‍ സ്‌റ്റൈല്‍ ചെയ്‌തെടുക്കാനും കഴിയും. ഫ്രീ സൈസ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. നീളം കുറഞ്ഞും കൂടിയുമെല്ലാം പല മോഡലുകളില്‍ കഫ്താന്‍ ലഭ്യമാണ്. ജീന്‍സിനൊപ്പവും സ്‌കര്‍ട്ടിനൊപ്പവും പല തരത്തിലും രീതിയിലും കഫ്താന്‍ സ്‌റ്റൈല്‍ ചെയ്‌തെടുക്കാം. ഡിജിറ്റല്‍ പ്രിന്റുകളിലും ഹാന്‍ഡ് എംബ്രോയ്ഡറിയിലും ബീഡ്‌സ് വര്‍ക്കിലും കഫ്താന്‍ ലഭ്യമാണ്. ബോഡ് ഫിറ്റ് ഡ്രസുകളില്‍ നിന്ന് അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറിയ ഫാഷന്‍പ്രേമികളാണ് കഫ്താന്‍ വസ്ത്രത്തെ ജനകീയമാക്കിയത്.

ലോങ് കഫ്താന് 650 രൂപ മുതല്‍ 850 രൂപ വരെയാണ് വില. നീളം കുറഞ്ഞ കഫ്താന് 350 രൂപ മുതല്‍ 400 രൂപ വരെയും. അയഞ്ഞ വസ്ത്രമായതിനാല്‍ എല്ലാത്തരം ശരീരപ്രകൃതിക്കാര്‍ക്കും അനുയോജ്യമാണിത്. കുട്ടി കഫ്താനും ആവശ്യക്കാരാറെയുണ്ട്. തുണിയിലെ വലിയ പ്രിന്റുകളും ഡിസൈനുകളും ഹൈലൈറ്റ് ചെയ്തിരിക്കും. ഹാന്‍ഡ് എംബ്രോയ്ഡറിയും ബീഡ്‌സ് വര്‍ക്കും ചെയ്‌തെടുത്താല്‍ കഫ്താന് പാര്‍ട്ടി വെയര്‍ ലുക്കും കൈവരും.

കൂടെ ഉപയോഗിക്കുന്ന അക്‌സസറീസുകളിലും കഫ്താനെ ഹോട്ട് ആന്‍ഡ് ട്രെന്‍ഡിയാക്കും. ലെതര്‍ ബെല്‍റ്റുകളും മിനിമല്‍ ലുക്കുമാണ് കഫ്താന് യോജിച്ചത്. ഗര്‍ഭകാല ഫാഷന്‍ ട്രെന്‍ഡുകളിലും കഫ്താന്‍ പിടിച്ചുപറ്റിയ സ്ഥാനം ചെറുതല്ല.

kaftan

തുന്നാം ഒരു കഫ്താന്‍

നീളം കൂടിയ കഫ്താനാണ് വിപണിയില്‍ പ്രിയം. ഇത് എളുപ്പത്തില്‍ തയ്‌ച്ചെടുക്കാം. നീളത്തില്‍ ഡിജിറ്റല്‍ പ്രിന്റുകളോ ഡിസൈനുകളോ ഉള്ള തുണി രണ്ടായി മടക്കി, ഇഷ്ടമുള്ള കഴുത്ത് വെട്ടിയ ശേഷം കൈക്കുഴി മുതല്‍ സ്ലിറ്റ് ഭാഗം വരെ തയ്ച്ചിട്ടാല്‍ കഫ്താന്‍ റെഡിയാകും. ആവശ്യമായ വേണ്ട വണ്ണത്തിന്റെ ഇരട്ടി വണ്ണമെടുത്താല്‍ മതി. ഇത്രയും എളുപ്പത്തില്‍ മറ്റൊരു വസ്ത്രം തുന്നിയെടുക്കാന്‍ കഴിയില്ല. അരികില്‍ ലെയ്‌സോ മുത്തുകളോ വച്ചുപിടിപ്പിച്ചും കഫ്താന്‍ സ്‌റ്റൈലാക്കി മാറ്റാം. നൈലോണ്‍, സോഫ്റ്റ് കോട്ടണ്‍ തുടങ്ങിയ തുണിത്തരങ്ങളിലാണ് കഫ്താന്‍ കൂടുതലും ലഭ്യമാകുന്നത്.

Content Highlights: kaftan dresses trending