ബോളിവുഡില്‍ മാത്രമല്ല മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് ജൂഹി ചൗള. ഹരികൃഷ്ണന്‍സിലൂടയാണ് താരം മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അണിഞ്ഞിരുന്ന ഡയമണ്ട് കമ്മല്‍ നഷ്ടമായി എന്ന താരത്തിന്റെ സോഷ്യല്‍മീഡിയ കുറുപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
കമ്മലിന്റെ ഒരു ജോഡിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഹി ചൗള ട്വിറ്ററില്‍ തന്റെ നഷ്ടത്തെ പറ്റി പറയുന്നത്. കമ്മല്‍ കണ്ടെത്താന്‍ ആരാധകര്‍ സഹായിക്കണമെന്നും അമ്പത്തിമൂന്നുകാരിയായ താരം കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്. ദയവായി സഹായിക്കൂ എന്ന ക്യാപ്ഷനോടെയാണ് കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തിരിക്കുന്നത്.
Kindly help 🙏 pic.twitter.com/bNTNYIBaZ2
— Juhi Chawla (@iam_juhi) December 13, 2020
' രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് എട്ടിന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമറേറ്റ്‌സ് കൗണ്ടറിന് സമീപം എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. കമ്മല്‍ കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ സന്തോഷവതിയാകും, കമ്മല്‍ കണ്ടെത്തിയാല്‍ പോലീസിനെ അറിയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാം.' താരം ട്വിറ്ററില്‍ ആരാധകര്‍ക്കായി കുറിച്ച കുറിപ്പില്‍ പറയുന്നു.
Content Highlights: Juhi Chawla Asks Twitter To Help Find Lost Diamond Earring