മേരിക്കയുടെ പ്രഥമവനിത ജില്‍ ബൈഡനെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് മാത്രമല്ല താല്‍പര്യം ഫാഷന്‍ പ്രിയരുടെയും ഇഷ്ട വനിതയാണ് അവര്‍. ജില്‍ ബൈഡന്റെ കൈയിലെ ബാഗിനെ പറ്റിയാണ് ഫാഷന്‍ ലോകത്തിന്റെ സംസാരമിപ്പോള്‍.

ഓമനനായ്ക്കളുടെ ചിത്രം പ്രിന്റ് ചെയ്ത വാലന്റീനോ റോക്ക്‌സ്റ്റഡ് ടോട്ടേ ബാഗാണ് ഫാഷന്‍ ലോകം നോട്ടമിട്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് ജില്‍ ബൈഡന്റെ ഈ ബാഗ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് കെയ്റ്റ് ബെന്നറ്റിന്റെ കണ്ണില്‍ പെട്ടത്. ചിത്രം പകര്‍ത്തി ട്വിറ്ററിലിട്ടതോടെ ബാഗ് വൈറലായി. 

ജെര്‍മന്‍ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട മേജര്‍ എന്നും ചാംപ് എന്നും പേരായ നായ്ക്കളുടെ ചിത്രമാണ് പ്രഥമവനിതയുടെ ബാഗിന് പുറത്ത് ഇടം പിടിച്ചത്. ബാഗിന് വില ചില്ലറയല്ല. ഒന്നരലക്ഷത്തിലധികം രൂപയാണ് ($2,200) ബാഗിന്റെ വില.

Content Highlights: Jill Biden carries bag featuring portraits of her pets