ഹോളിവുഡിലെ പുതുതലമുറ താരസുന്ദരി ജാൻവി കപൂറിന്റെ ഫാഷൻ സെൻസിന് ആരാധകർ ഏറെയുണ്ട്. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ റൂഹിയുടെ പ്രചാരണ പരിപാടിക്കിടെ ജാൻവിയണിഞ്ഞ വസ്ത്രത്തിലാണ് ഫാഷൻ ലോകത്തിന്റെ കണ്ണ്. എന്നാൽ വില കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. രണ്ടേമുക്കാൽ ലക്ഷമാണ് ജാൻവി അണി‍ഞ്ഞ മിനി ഡ്രസ്സിന്റെ വില. 

അലക്‌സ് പെറി ഡിസൈന്‍ ചെയ്ത് നിയോണ്‍ ​ഗ്രീൻ സ്ട്രാപ്പി അസിമ്മട്രിക്ക് ഡ്രസ്സിലാണ് ജാന്‍വി പരിപാടിക്ക് എത്തിയത്.  ഡ്രസ്സിന്റെ സൈഡ് പ്ലീറ്റ് പിന്നിലേക്ക് നീണ്ട് കിടക്കുന്നരീതിയിലാണ് വസ്ത്രത്തിന്റെ രൂപകൽപ്പന. സ്വീറ്റ്ഹാർട്ട് നെക്ക് ലൈനും വെയിസ്റ്റിൽ പറ്റിക്കിടക്കുന്നതു പോലെയുള്ള തുന്നലും ഡ്രസ്സിനെ കൂടുതൽ ​ഗ്ലാമറസാക്കുന്നുണ്ട്. 

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ജാൻവി ഈ വസ്ത്രമണിഞ്ഞ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കാലിൽ ​ഗിൽറ്റർ പതിച്ച ​ഗ്ലാസ് പോയിന്റഡ് ഹീൽസാണ് ആകെയുള്ള ആക്സസറി. കെയർലെസ് ലുക്കിൽ അഴിച്ചിട്ടതാണ് ഹെയർസ്റ്റൈൽ. ന്യൂഡ് മേക്കപ്പാണ് താരം അണി‍ഞ്ഞിരിക്കുന്നത്. വസ്ത്രത്തിന്റെ ഭം​ഗി കൂടുതൽ അറിയുന്നവിധമാണ് ജാൻവിയുടെ ലുക്ക്. 

Content Highlights: Janhvi Kapoor's neon asymmetrical dress is worth Rs. 2.75 lakhs