ലോക്ഡൗണ്‍ കാലത്ത് ബോളിവുഡ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെല്ലാം ഫാഷന്‍, ബ്യൂട്ടി, കുക്കിങ് പരീക്ഷണങ്ങളായിരുന്നു. പലരും വീടിനുള്ളിലെ ലുക്കില്‍ പുതിയ പരീക്ഷണങ്ങളുമായെത്തി. ലോക്ഡൗണില്‍ നടി ജാക്വിലിന്‍ ഫര്‍ണാണ്ടസ് വീട്ടിലും സൂപ്പര്‍ സ്റ്റൈലിഷായിരുന്നു എന്നാണ് താരത്തിന്റെ ഇന്‍സ്റ്റ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

woman

ഏറ്റവും അടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വണ്‍ ഷോള്‍ഡര്‍ പെപ്ലം ഫ്രോക്കില്‍ പുസ്തകം വായിക്കുന്ന താരത്തെ കാണാം. അടുത്ത വീഡിയോയില്‍ വൈറ്റ് ഓഫ്‌ഷോള്‍ഡര്‍ ക്രോപ്പ് ടോപ്പും ബ്ലാക്ക് ബോട്ടവുമാണ്. ഓണ്‍ലൈന്‍ ഡാന്‍സ് കോണ്ടസ്റ്റായ ഹോംഡാന്‍സര്‍ മത്സരത്തില്‍  വീഡിയോസ് പങ്കുവയ്ക്കാന്‍ പറഞ്ഞാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

woman

ലോക്ഡൗണ്‍ കാലത്ത് ജാക്വലിന്‍ നടൻ സൽമാൻ ഖാന്റെ  പന്‍വേല്‍ ഫാം ഹൗസില്‍ ചിത്രരചനയിലും കുതിരസവാരിയിലുമെല്ലാമായാണ് സമയം ചെലവഴിച്ചിരിക്കുന്നത്. കാന്‍വാസിനൊപ്പമുള്ള ചിത്രത്തില്‍ സ്‌ട്രൈപ്പഡ് ടോപ്പിനൊപ്പം ലൈറ്റ് ബ്ലൂ ജീന്‍സാണ് നടിയുടെ വേഷം. 

 
 
 
 
 
 
 
 
 
 
 
 
 

💖 make sure you put on some good relaxing music 💖💖💖 and breathe!!!

A post shared by Jacqueline Fernandez (@jacquelinef143) on

ലോക്ഡൗണ്‍  ആരംഭിക്കുന്ന സമയത്ത് പങ്കുവച്ച യോഗ വീഡിയോയില്‍ സൂപ്പര്‍ സെക്‌സി പിങ്ക് സ്‌പെഗട്ടി ടോപ്പാണ് ജാക്വിലിന്‍ അണിഞ്ഞിരിക്കുന്നത്.

Content Highlights': Jacqueline Fernandez super stylish looks  at lock down