ഴായിരത്തി എണ്ണൂറ്റിയൊന്ന് വജ്രക്കല്ലുകൾ പതിച്ചൊരു മോതിരം എന്നു കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നുണ്ടാവും. എന്നാൽ സം​ഗതി സത്യമാണ്, ഹൈദരാബാദ് സ്വദേശിയായ ഒരു വജ്രവ്യാപാരിയാണ് ഇത്തരമൊരു മോതിരം നിർമിച്ച് ​ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ‍ വജ്രക്കല്ലുകൾ പതിച്ച മോതിരം നിർമിച്ചതിന്റെ പേരിലാണ് നേട്ടം. 

വജ്രവ്യാപാരിയായ കോട്ടി ശ്രീകാന്ത് ആണ് 7801 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരം നിർമിച്ച് വാർത്തകളിൽ ഇടം നേടിയത്. പൂവിന്റെ ആകൃതിയിൽ പണിത മോതിരത്തിന് ദി ഡിവൈൻ 7801 ബ്രാഹ്മ വജ്ര കമലം എന്നാണ് ശ്രീകാന്ത് പേരു നൽകിയിരിക്കുന്നത്. ഹിമാലയത്തിൽ കാണപ്പെടുന്ന ബ്രഹ്മ കമലം എന്ന പുഷ്പത്തിന്റെ ആകൃതിയിലാണ് മോതിരം പണിതിരിക്കുന്നത്. 

ഇന്ത്യൻ പാരമ്പര്യത്തിൽ ദൈവങ്ങളെ പൂമാലകൾ കൊണ്ട് ആരാധിക്കുന്ന രീതിയുണ്ട്. പുഷ്പങ്ങൾ വിശുദ്ധിയെ സൂചിപ്പിക്കുന്നു, അതിനാലാണ് ഈ ഡിസൈൻ തന്നെ സ്വീകരിച്ചതെന്ന് ശ്രീകാന്ത് പറയുന്നു. 

മോതിരം നിർമിക്കുന്നതിന്റെ വീഡിയോ ​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ആറു പാളികളായാണ് ഈ വ്യത്യസ്തമായ മോതിരം തയ്യാറാക്കിയിരിക്കുന്നത്. അവയിൽ ആദ്യത്തെ അഞ്ചു പാളിയിലും എട്ട് ഇതളുകളാണുള്ളത്. അവസാന പാളിയിൽ ആറ് ഇതളുകളും. 

2018 സെപ്തംബറിലാണ് ഈ മോതിരത്തിന്റെ നിർമാണം ആരംഭിച്ചത്. ഡിസൈൻ പൂർത്തിയായതോടെ മോതിരത്തിനായി എത്ര വജ്രം വേണമെന്നത് ഉറപ്പാക്കുകയും തുടർന്ന് പണി പൂർ‍ത്തിയാക്കുകയുമായിരുന്നു. 

Content Highlights: Hyderabad-based jeweller bags Guinness record for making a ring with 7,801 diamonds