രു പൂമ്പാറ്റയെപോലെ പറന്നുനടക്കുന്ന ടീനേജ് പെൺകുട്ടി മുതൽ സ്റ്റൈലിഷായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും ഷ്രഗ്‌സിനെ തള്ളിപ്പറയില്ല. ലെയറിങ് ചെയ്‌തെടുക്കുന്നതനുസരിച്ച് ടോട്ടൽ ലുക്ക് തന്നെ മാറ്റിയെഴുതും എന്നതാണ് ഓരോ ഷ്രഗിന്റേയും പ്രത്യേകത. ഡിസൈനർ പാർട്ടി വെയറിലും കാഷ്യൽസിലും ഷ്രഗ്‌സ് ഒരുക്കുന്ന ചില മാജിക്കുകളെപ്പറ്റിയറിയാം. കോളേജിൽ പോകുമ്പോഴോ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴോ വ്യത്യസ്തയായി ഇരിക്കാൻ ആഗ്രഹിക്കാത്തവരില്ല. ഈസി ആൻഡ് ട്രെൻഡി ലുക്ക് തരാൻ ഷ്രഗ്‌സ് പോലെ മറ്റൊരു വേഷത്തിന് കഴിയില്ല.

സിംപിൾ ടീഷർട്ടിനോടൊപ്പം ഡെനിം അല്ലെങ്കിൽ കോൺട്രാസ്റ്റ് കളറുള്ള ഷ്രഗ്‌സ് ധരിച്ചാൽ കിട്ടുന്ന ലുക്ക് സൂപ്പറാണ്. ഡിസ്ട്രസ്ഡ് ജീൻസിനോപ്പം അല്ലെങ്കിൽ ട്രൗസേഴ്‌സും ടീഷർട്ടും ഇടുന്നതിനൊപ്പം ഷ്രഗിടാം. പ്രിന്റ്ഡ്, മിറർ വർക്ക് ചെയ്തവ, ഫ്രില്ലഡ് ലോംഗ് ഷ്രഗ്‌സ് തുടങ്ങിയവ വാർഡ്രോബിൽ ഇടംപിടിച്ചു കഴിഞ്ഞു. സിംപിൾ ബ്രീസി ചിക് ലുക്ക് തരാൻ ഒരു ഷ്രഗ്‌സ് തന്നെ ധാരാളം.

പാർട്ടി വെയർ ഡിസൈനർ ഷ്രഗ്‌സ്

ലെഹങ്ക, സാരി എന്നിവയോടൊപ്പം ലോംഗ് ഷ്രഗിട്ടാൽ സൂപ്പർ ലുക്കാണ്. പാർട്ടിവെയറിന്റെ എത്‌നിക് ലുക്കിനൊപ്പവും കാഷ്വൽസിനൊപ്പം കൂൾ ലുക്കിനൊപ്പവും ഷ്രഗ്‌സും നിൽക്കും.

ഇൻഡോ വെസേ്റ്റൺ ഡിസൈനർ ലെഹങ്കയോടൊപ്പം ഫ്‌ളോറൽ ഓർഗൻസ ഷ്രഗ് നിങ്ങളെ രാജകുമാരിയെപ്പോലെ സുന്ദരിയാക്കും. ഫ്‌ളോറൽ പ്രിന്റുള്ള ഓർഗൻസ ഫാബ്രിക്കിൽ തീർത്ത ബ്ലൗസിൽ മിറർ വർക്കും ബീഡ്‌സ് വർക്കും നൽകിയാൽ ലെഹങ്കയ്ക്ക് വേറിട്ട ഭംഗി കിട്ടുമെന്ന് ഡിസൈനർ മജീഷ അജന്ത് പറയുന്നു.

ഫ്ലയേർഡ് സ്ലീവുള്ള ഓർഗൻസ ഷ്രഗാണ് ഈ ഡ്രസിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നത്. ഫ്രണ്ട് പ്ലീറ്റഡായ പ്ലയിൻ സിൽക് സ്‌കർട്ടും ഇതിന് മാറ്റുകൂട്ടുന്നു. സ്‌കർട്ട് മാറ്റി നിർത്തി പ്ലയിൻ സിൽക് സാരിയോടൊപ്പവും ഈ ഷ്രഗണിയാം. സാരിയെ ഡിഫർന്റ് ലുക്കിൽ അണിയാൻ ആഗ്രഹിക്കുന്നവർക്കുള്ള സൂപ്പർ ചോയ്‌സാണ് ഷ്രഗ്‌സും കൂടെ ധരിക്കുകയെന്നത്.ഇൻഡോ -വെസ്‌റ്റേൺ ലുക്കിലേക്ക് മാറാൻ ഒരു ഷ്രഗ്‌സ് സാരിയോടൊപ്പമിട്ടാൽ മതിയാകും.

സൂപ്പർ കൂളാകാം

ലെഹങ്കയോടൊപ്പമിട്ട ഫ്‌ളോറൽ ഓർഗൻസ് ഷ്രഗിന് ലെയറിംങ് ചെയ്‌തെടുത്താൽ ലുക്ക് മാറും. റിപ്പ്ഡ് ജീൻസും വൈറ്റ് ടീഷർട്ടിനൊപ്പവും ഈ ഷ്രഗിടാം. മെസി ഹെയർ ആണ് ഇതിന് അനുയോജ്യം. ഒപ്പം മിനിമൽ മേക്കപ്പും. സ്ട്രാപ്പി ഡ്രസിനൊപ്പം ഡെനിമിൽ ഫ്‌ളോറൽ എംബ്രോഡറി ചെയ്ത ഷ്രഗുണ്ടേൽ സംഗതി പൊളിയ്ക്കും. നീളൻ നെക്ക് പീസും ഫ്രിഞ്ച് ബാഗും മറക്കേണ്ട. ജീൻസിനൊപ്പം മിറർ വർക്കുള്ള ലോംഗ് ഷ്രഗ്‌സണിയുന്നതും ബ്ലാക്ക് ടീഷർട്ടിനൊപ്പം വാട്ടർഫാൾ ഷ്രഗണിയുന്നതും പെൺകുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട സ്റ്റൈലാണ്. ജീൻസിനൊപ്പം പ്രിന്റഡ് ലോംഗ് ലൈൻ ഷ്രഗ്‌സ് വിത് ടൈ അപ്പ് അണിയുന്നതും സൂപ്പറാണ്. പോൾകാ ഡിസൈനിൽ ഫ്രണ്ട് ഓപ്പൺ ലോംഗ് ഷ്രഗ്‌സണിഞ്ഞാൽ നിങ്ങളാകും സെന്റർ ഓഫ് അട്രാക്ഷൻ.

Content Highlights: How To Wear Different Types of Shrugs