ലോക്ഡൗണായതോടെ സ്‌റ്റൈലിഷ് വസ്ത്രങ്ങളെയൊക്കെ മറന്ന് പലരും പൈജാമയിലും മാക്‌സി ഡ്രെസുകളിലുമൊക്കെ കുടിയേറിയിരുന്നു. എന്നാല്‍ വീട്ടിലിരുന്നാലും ഇടയ്‌ക്കൊക്കെ ഒന്ന് പുതിയ ഫാഷന്‍ ഡ്രെസുകള്‍ പരീക്ഷിക്കണമെന്നു തോന്നിയാലോ. മാത്രമല്ല ഇപ്പോള്‍ ഓണ്‍ലൈന്‍ പാര്‍ട്ടികളും ഒത്തുചേരലുകളുമൊക്കെയാണ് ട്രെന്‍ഡ്. ഇവ നടത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ അല്‍പം സ്‌റ്റൈലിഷായി തന്നെ പ്രത്യക്ഷപ്പെട്ടാലോ.. നമ്മുടെ വാര്‍ഡ്രോബില്‍ തന്നെയുള്ള വസ്ത്രങ്ങള്‍ മതി ഇതിനെല്ലാം. അല്‍പം മേക്കോവര്‍ വരുത്തിയാല്‍ മതി.  പഴയതായ വസ്ത്രങ്ങള്‍ കളയുകയും വേണ്ട. വീടിനുള്ളില്‍ ഉപകാരപ്പെടുന്ന പലതും ഈ പഴയ വസ്ത്രങ്ങള്‍ കൊണ്ട് ഉണ്ടാക്കാം. 

1. ഓവര്‍സൈസ്ഡ് ടീ ഷര്‍ട്ടിനൊപ്പം മാച്ചിങ്ങായതോ മിസ്മാച്ചായതോ ആയ ഷോര്‍ട്‌സ് ധരിച്ചാലോ. വീട്ടിലിടുന്ന വസ്ത്രവുമായി,  സ്‌റ്റൈലിഷുമായി. 

2. വര്‍ക്കിങ് അറ്റ് ഹോമില്‍ വീഡിയോ കോളുകളും കോണ്‍ഫറന്‍സുകളും അറ്റന്‍ഡ് ചെയ്യേണ്ടിവരുന്നവരാണ് മിക്കവരും. ഷര്‍ട്ടോ കുര്‍ത്തയോ ആകും സ്ഥിരം വേഷം. എങ്കില്‍ അതിനൊപ്പം ഒരു നെക്പീസുകൂടി ഇട്ടാലോ.

fashion

3. സോളിഡ് കളറുള്ള പഴയ ഷര്‍ട്ടുകളെ പലതരം നിറങ്ങളുള്ള ഫാബ്രിക് ഡൈ വാഷിങ് സോഡാ മിശ്രിതത്തില്‍ കുറച്ച് സമയം മുക്കി വച്ചോളൂ. ഡി.എൈ.വൈ കളര്‍ഫുള് ടീ ഷര്‍ട്ട് റെഡി. 

4. മാക്‌സി ഡ്രെസ്സിനൊപ്പം ഡെനിം ജാക്കറ്റായാലോ. പഴയ ഡെനിം ടീ ഷര്‍ട്ട് എടുത്ത് സ്ലീവ് മുറിച്ച് കളയാം. സൈഡ് പോക്കറ്റില്‍ മുത്തോ പൂവോ പോലെ എന്തെങ്കിലും എംബ്രോയ്ഡറി ചെയ്യാം. ജാക്കറ്റ് റെഡി. 

5. മാക്‌സി ഡ്രെസ്സിനൊപ്പം നല്ലൊരു സ്റ്റൈലിഷ് ബെല്‍റ്റ് കെട്ടിയാലോ. വേറെ ഡ്രസ്സുകള്‍ക്കൊപ്പമുള്ള ബെല്‍റ്റ് മതി. മിക്‌സ് ആ്ന്‍ഡ് മാച്ചാണല്ലോ ട്രെന്‍ഡ്. 

6. വേനല്‍ കാലമായതിനാല്‍ സോളിഡ് നിറങ്ങളിലുള്ള കോട്ടണ്‍ മാക്‌സി ഡ്രെസ്സുകളാണ് കൂടുതല്‍ നല്ലത്. സ്ലീവ് ലെസ് , ലൂസ് മാക്‌സി ഡ്രെസുകള്‍ പരീക്ഷിക്കാം. 

fashion

പുനരുപയോഗിക്കാം

1. പഴയ ടീഷര്‍ട്ടുകള്‍ മുറിച്ചെടുത്ത് കൂട്ടിത്തുന്നിയാല്‍ വെറൈറ്റി ബ്ലാങ്കറ്റ് റെഡി.

2. പഴയ ഡെനിം സ്‌കേര്‍ട്ടും പാന്റ്‌സും ഒക്കൈ അല്‍പമൊന്ന് സമയം ചെലവാക്കിയാല്‍ ബാഗുകളാക്കാം. തുന്നണമെന്നുമില്ല ഫാബ്രിക്ക് ഗ്ലൂ മതിയാകും. 

3. പഴയ സ്വറ്ററുകളുടെ സ്ലീവ് മുറിച്ചെടുത്ത് കോഫീ മഗ്ഗുകളുടെ പുറമെ ഇടാം. മഗുകള്‍ മേശയിലോ അലമാരയിലോ നിരത്തിക്കോളൂ. വ്യത്യസ്തമായില്ലേ.

fashion

4. ഫ്‌ളാനല്‍ ഷര്‍ട്ടുകള്‍ മുറിച്ച് കൂട്ടിത്തുന്നിയാല്‍ ട്രെന്‍ഡി സ്‌കാര്‍ഫായി. 

5. ലെഗ്ഗിങ്‌സ്, ടൈറ്റ്‌സ്, സ്റ്റോക്കിങ് എന്നിവ മുറിച്ചെടുത്താല്‍ ഹെയര്‍ടൈകളായി ഉപയോഗിക്കാം. 

Content highlights: How to be your stylish best at home during lock down