ശ്ശോ, ആ ഹെയര്‍സ്‌റ്റൈല്‍ ഒന്നു മാറ്റിയിരുന്നേല്‍ നന്നായേനേ..സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുമ്പോഴാവും കണ്ടെത്തലുകള്‍. ചുരുണ്ട മുടിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എപ്പോഴും വിടര്‍ത്തിയിടുന്ന ഒരേയൊരു ഹെയര്‍ സ്‌റ്റൈല്‍..
ചുരുണ്ട മുടി അത്ര പ്രശ്‌നക്കാരി ഒന്നുമല്ല. അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ളതുകൊണ്ട് ചുരുണ്ട മുടി അഴിച്ചിടുന്നതിലും നല്ലത്
വെക്കുന്നതാണ്. എന്നും ഒരേ രീതിയില്‍ മുടി കെട്ടി മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഹൈ പഫ് ആന്റ് കേര്‍ലി ബാങ്‌സ്. ആദ്യമായി തലയുടെ നടുവില്‍ നിന്ന് ഏറ്റവും നീളം കുറഞ്ഞ ചുളിവുകള്‍ മുന്നോട്ടുചീകീയിടുക. ഇവയാണ് നിങ്ങളുടെ 'ബാങ്‌സ്'. ഇനി കുറച്ച് ഹെയര്‍ ജെല്‍ ഉപയോഗിച്ച് നിങ്ങളുടെ ബാക്കിയുളള മുടി സ്മൂത്തായി വാരിക്കെട്ടി ഒരു ബണ്‍ പോലെ ഉയര്‍ത്തിക്കെട്ടി വെക്കുക.
ചുരുണ്ട മുടിയിലും പോണിടെയില്‍ ആവാം. ഇത് നീണ്ട മുടിക്കാര്‍ക്കും പരീക്ഷിക്കാം. തലമുടി മുഴുവന്‍ താഴ്ത്തി ഒരു പോണി ടെയില്‍ ആക്കി കിട്ടുക. ഇനി ഏറ്റവും അറ്റത്തായി ഒരു ഇലാസ്റ്റിക് ബാന്‍ഡ് ലൂസ് ആക്കി ഇടുക. ശേഷം ഈ ബാന്‍ഡ് കെട്ടിയ അറ്റം അകത്തേക്ക് റോള്‍ ചെയ്ത് നേരത്തെ നേരത്തെ കെട്ടിയ പോണി ടെയിലിന്റെ അടിയിലായി ഹെയര്‍ പിന്നുകള്‍ ഉപയോഗിച്ച് ദൃഢമായി ഉറപ്പിക്കുക. അല്പം കൂടി മോടി പിടിപ്പിക്കാന്‍ മുത്തുകളോ പൂക്കളോ ഉള്ള ഹെയര്‍ ആക്‌സസറീസ് രണ്ടുവശങ്ങളിലുമായി കുത്തുക.
Content highlights: hairstyles for curly hair