ട്രെന്‍ഡിയായതുകൊണ്ട് മാത്രം നമ്മള്‍ വാങ്ങി ഉപയോഗിക്കുന്ന ചില സാധനങ്ങളില്ലേ... ഏറ്റവും ലേറ്റസ്റ്റ് ഹൈഹീല്‍ഡ് ഷൂ മുതല്‍ ഇന്നര്‍ വെയര്‍ വരെയുണ്ട് ആ ലിസ്റ്റില്‍. എന്നാല്‍ ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ ആലോചിക്കാറുണ്ടോ. കാല്‍മുട്ട് വേദനമുതല്‍ മാറാത്ത നടുവേദന വരെ സമ്മാനിക്കുന്നവയാവും ഈ ട്രെന്‍ഡുകള്‍.

ഹൈഹീല്‍സ്

കാല്‍ പാദങ്ങള്‍ നടുവ് എന്നിവയ്ക്ക് ഏറ്റവും അധികം ആഘാതമുണ്ടാക്കുന്നവയാണ് ഹൈഹീല്‍ഡ് ചെരുപ്പുകള്‍. എല്ലാ ദിവസവും ഹൈഹീല്‍സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 

സ്‌കിന്നി ജീന്‍സും ടൈറ്റ്‌സും

സ്‌കിന്നി ജീന്‍സുകള്‍ സ്ഥിരമായി അണിയുന്നത് കാലിലെ രക്തയോട്ടം കുറയുന്നതിന് കാരണമാകുമെന്നാണ് പഠനം. മാത്രമല്ല ചര്‍മത്തോട് പറ്റിപ്പിടിച്ച് കിടക്കുന്നതിനാല്‍ വിയര്‍പ്പും മറ്റും തങ്ങിനിന്ന് ചര്‍മത്തിലെ അണുബാധകള്‍ക്ക് ഇത് കാരണമാകാം.

തോങ്

തോങ് പോലുള്ള ഇന്നര്‍ വെയറുകള്‍ യൂറിനറി ഇന്‍ഫക്ഷന് കാരണമാകാം. നടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതനുസരിച്ചു ഇത്തരം ഇന്നര്‍വെയറുകളും ഫിറ്റായി കിടക്കില്ല. ഇതിലടിയുന്ന വിയര്‍പ്പും ബാക്ടീരിയയുമെല്ലാം അണുബാധകള്‍ക്ക് കാരണമാകാം. കോട്ടണ്‍ ഇന്നര്‍ വെയറുകള്‍ പോലെ ഇവ വിയര്‍പ്പൊന്നും വലിച്ചെടുക്കില്ല. 

fashion

ഫ്‌ളിപ് ഫ്‌ളോപ്‌സ്

വിശ്വാസമാകുന്നില്ലേ, ഫ്‌ളിപ് ഫ്‌ളോപ്‌സും ആരോഗ്യത്തിന് ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കും. നീണ്ടകാലം ഇത്തരം ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് കാല്‍പാദങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. നടക്കുമ്പോള്‍ കാലിലുണ്ടാകുന്ന പ്രഷറിനെ ശരിയായി മാനേജ് ചെയ്യുന്നവയല്ല ഇതിന്റെ വള്ളികളും സോളും എന്നതാണ് കാരണം. ഫ്‌ളാറ്റ് ചെരുപ്പുകള്‍ ശീലമാക്കുന്നവര്‍ കപ്പ്ഡ് ഹീലുകളും വീതിയുള്ള സ്ട്രാപ്പുകളുമുള്ള ചെരിപ്പ് ധരിക്കാം. 

കളേര്‍ഡ് അണ്ടര്‍ വെയര്‍

പല നിറങ്ങളിലുള്ള ഇന്നര്‍ വെയറുകള്‍ ട്രെന്‍ഡാണ്. എന്നാല്‍ ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന ഫാബ്രിക്ക് കളര്‍ പലപ്പോഴും അലര്‍ജിയാവാം. അണുബാധകള്‍ക്കും കാരണമാകാം. വൈറ്റ് കോട്ടണ്‍ ഇന്നര്‍വെയര്‍ ആണ് ഉചിതം. 

ഷേപ്പ് വെയര്‍

സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ് ഷേപ്പ് വെയര്‍. അല്‍പമൊന്ന് ചാടിയ വയറൊക്കെ ഒന്നൊളിപ്പിക്കാന്‍ ഇത് ധാരാളം. എന്നാല്‍ വയറിനെ തള്ളി ഒതുക്കുകയാണ് ഈ വസ്ത്രം ചെയ്യുന്നത്. ഇത് നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും. വയറ് വേദനയും അസഡിറ്റിയും പിന്നാലയെത്തും. അതിനാല്‍ എല്ലാ ദിവസവും ഷേപ്പ് വെയറുകള്‍ ധരിക്കുന്നത് ഒഴിവാക്കാം.

fashion

വലിയ ഹാന്‍ഡ് ബാഗുകള്‍

വലിയ ഹാന്‍ഡ് ബാഗുകള്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. ധാരാളം സാധനങ്ങള്‍ കൊണ്ടുനടക്കാം എന്നതാണ് പ്രത്യേകത. എന്നാല്‍ ബാഗ് വലുതാകും തോറും കൊണ്ട് നടക്കുന്ന സാധനങ്ങളുടെ അളവ് കൂടുകയും തോളിലേറ്റുന്ന ഭാരം അധികമാകുകയും ചെയ്യും. ബായ്ക്ക് പെയിന്‍, ഷോള്‍ഡര്‍ പെയിന്‍, ജോയിന്റ് പെയിന്‍.. വേദനകളുടെ വരവാണ് പിന്നെ. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടു നടക്കേണ്ടി വരുമ്പോള്‍ ബായ്ക്ക് പാക്കുകള്‍ ഉപയോഗിക്കാം. ഷോള്‍ഡര്‍ ബാഗ് വേണ്ടി വരുമ്പോള്‍ ചെറിയ ഷോള്‍ഡര്‍ബാഗുകള്‍ ഉപയോഗിക്കാം.

Content Highlights:  Fashion trend items which are ruining your health