യൂത്തിന്റെ ഫാഷന്‍ സങ്കല്പങ്ങളില്‍ വലിയ മാറ്റത്തിന്റെ കാലമാണ് ഇനി വരുന്നത്. സസ്‌റ്റെയ്‌നബിള്‍, മിനിമലിസം, കംഫര്‍ട്ടബിള്‍... ഇവയൊക്കെയാണ് വാര്‍ഡ്രോബിലെ ഹീറോസ്. പാര്‍ട്ടിവെയറുകളില്‍ പോലുമുണ്ട് ഈ മാറ്റങ്ങള്‍.  

1. 2020 യിലെ പുതിയ ഫാഷന്‍ ട്രെന്‍ഡുകളില്‍ മുന്നില്‍ എര്‍ത്തി കളറുകളാണ് . പെയില്‍ മിന്റ്, സോഫ്റ്റ് ഓറഞ്ച്, മാരിഗോള്‍ഡ്, എര്‍ത്തി റെഡ്‌സ്, ഗ്രീന്‍... എന്നിങ്ങനെ. ഓവര്‍ വര്‍ക്കുകള്‍ ഒന്നുമില്ലാത്ത സിമ്പിള്‍ എ-ലൈന്‍ ഡ്രെസ്സുകള്‍, ഇളം നിറങ്ങള്‍ ഇങ്ങനെ മിനിമലിസമാണ് പ്രധാനം. 

2. സസ്‌റ്റെയ്‌നബിള്‍ ഫാഷന്റെ കാലമാണ് ഇനിവരുന്നത്. കൈത്തറി, ഖാദി വസ്ത്രങ്ങളിലെ ന്യൂ ട്രെന്‍ഡുകള്‍ നമ്മുടെ യൂത്തിനിടയില്‍ ഇപ്പോഴേ താരമാണ്. ലിനന്‍, ബാംബൂ, വീഗന്‍ ലെതേര്‍സ്, ഓര്‍ഗാനിക് വൂള്‍, സില്‍ക്ക്... നാച്വറല്‍ ഫാബ്രിക്‌സിന് വിലയേറുമെങ്കിലും ഇവയാണ് ട്രെന്‍ഡ്. 

3. ക്ലൈമറ്റ് ഫ്രണ്ട്‌ലി ആന്‍ഡ് എക്കോ ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍. റീയൂസിംങ് ഓപ്ഷനുകളോടും യൂത്തിന് താല്‍പര്യം. പരിസ്ഥിതി സൗഹൃദമായ സിറോ വേസ്റ്റ് ലേബലുള്ള ബ്രാന്‍ഡുകളുടെ നല്ലകാലമാണ് ഇനി വരാന്‍ പോകുന്നതെന്ന് ചുരുക്കം.

fashion

4. ഷേപ്പ് ഫിറ്റിനോട് ഗുഡ് ബൈ. കംഫര്‍ട്ടബിള്‍ ഫിറ്റിലുള്ള വസ്ത്രങ്ങളാണ് പോപ്പുലര്‍.  

5. ഹാന്‍ഡ് വര്‍ക്കുകള്‍, ഹാന്‍ഡ് എംബ്രോയിഡറി... ഇനി ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവ ഇവയാണ്. ആനിമല്‍ പ്രിന്റ്‌സ്, പ്ലീറ്റ്‌സ്, പോള്‍കാ ഡോട്ട്‌സ് ഇവ വീണ്ടും ട്രെന്‍ഡിയാവുന്നു.

6. ഡെനിം വസ്ത്രങ്ങളാണ് അടുത്ത ഡെക്കേഡിലും താരം. മിഡി, മാക്‌സി ഡെനിം സ്‌കെര്‍ട്ടുകളൊക്കെ യൂത്തിന്റെ മനസ്സിനെ കീഴടക്കുന്നവയാണ്. 

grihalakshmi
ഗൃഹലക്ഷ്മി വാങ്ങൂ

7. നിറ്റ് വെയറുകള്‍, ട്രൗസര്‍ പാന്റുകള്‍... ഇങ്ങനെ പഴയകാലം ഓര്‍മ്മിപ്പിക്കുന്ന ഫാഷനുകളുടെ തിരിച്ചു വരവുകൂടിയാണ് 2020. വിന്റേജ് ക്ലോത്തിങുകളും ട്രെന്‍ഡാവും. 

8. ഡെനിം പോലുള്ള ട്രാന്‍സ് സീസണല്‍ വസ്ത്രങ്ങളാണ് ഇനി വരുംകാലത്തിന്റേത്. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ എല്ലാ സീസണിലും ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍. അതുകൊണ്ട് ഇനി വാര്‍ഡ്രോബില്‍ വസ്ത്രങ്ങള്‍ വാങ്ങി നിറയ്‌ക്കേണ്ട.  

വിവരങ്ങള്‍ക്ക് കടപ്പാട്- ജുഗല്‍ബന്ദി, വൈറ്റില, കൊച്ചി

2020 ഫാഷന്‍ ട്രെന്‍ഡ് അറിയാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങൂ

Content Highlights: Fashion, New trends